2018-2019 അധ്യയനവര്‍ഷത്തെ ആദ്യ ക്ലാസ് പി.ടി.എ ജൂലൈ 5 ന് വിദ്യാലയത്തില്‍ നടക്കും എല്ലാവര്‍ക്കും സ്വാഗതം

Thursday, 3 November 2016

സ്കൂള്‍ തല കായികമേള

    വിദ്യാലയത്തിലെ കായിക പ്രതിഭകളെ കണ്ടെത്തുന്നതിനായുള്ള സ്കൂള്‍ കായികമേള നവംബര്‍ 3 ന് വിദ്യാലയത്തില്‍ നടന്നു. ഉപജില്ലാ കായികമേളയ്ക്ക് മുന്നോടിയായുള്ള കായികമാമാങ്കത്തില്‍ വിദ്യാലയത്തിലെ ഭൂരിപക്ഷം കുട്ടികള്‍ക്കും അവസരം ഒരുക്കിയിരുന്നു. ഉച്ചവെയിലിനെ കൂസാതെ കൂടുതല്‍ വേഗത്തിലും കൂടുതല്‍ ഉയരത്തിലും നേട്ടങ്ങള്‍ കൈവരിക്കാന്‍ കുട്ടികള്‍ക്ക് കഴിഞ്ഞു. കായികമേളയ്ക്ക് കണ്‍വീനര്‍ ശ്രീ വാഹിദ് മാസ്റ്റര്‍, ശ്രീ.ഷിജു, ശ്രീ.അജ്മല്‍ മാസ്റ്റര്‍, ശ്രീമതി സീനത്ത് ടീച്ചര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.





No comments:

Post a Comment