2018-2019 അധ്യയനവര്‍ഷത്തെ ആദ്യ ക്ലാസ് പി.ടി.എ ജൂലൈ 5 ന് വിദ്യാലയത്തില്‍ നടക്കും എല്ലാവര്‍ക്കും സ്വാഗതം

Thursday, 3 November 2016

ഉപജില്ലാ ശാസ്ത്രോത്സവം

     ഗവ.ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ആറളത്ത് വെച്ച് നടന്ന ഉപജില്ലാ ശാസ്ത്ര-ഗണിതശാസത്ര- സാമൂഹ്യശാസ്ത്ര- പ്രവൃത്തിപരിചയ മേളയില്‍ വിദ്യാലയത്തിലെ പ്രതിഭകള്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. പങ്കെടുത്ത എല്ലാ ഇനങ്ങളിലും മികച്ച ഗ്രേഡുകള്‍ നേടാന്‍ സാധിച്ചു. കഴിഞ്ഞ 28 വര്‍ഷമായി ശാസ്ത്രമേളയിലെ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് ഇത്തവണയും വിദ്യാലയം നിലനിര്‍ത്തിയത് കൂട്ടായ്മയുടെ വിജയമാണ്.

   പയ്യന്നൂരില്‍ വെച്ച് നടക്കുന്ന  ജില്ലാ തല മത്സരത്തില്‍ യു.പി. സയന്‍സ് ക്വിസ്,  സ്റ്റില്‍ മോഡല്‍, എല്‍.പി. സാമൂഹ്യശാസ്ത്ര ചാര്‍ട്ട്, യു.പി.സയന്‍സ് പ്രോജക്റ്റ്, .. ഇനങ്ങളില്‍ വിദ്യാലയം പങ്കെടുക്കുന്നു. വിജയികളെ പി.ടി.എ അഭിനന്ദിച്ചു. ഉളിയില്‍ ടൗണ്‍ കേന്ദ്രീകരിച്ച വിദ്യാര്‍ത്ഥികള്‍ നടത്തിയ ആഹ്ലാദ പ്രകടനം ശ്രദ്ധേടമായിരുന്നു. പ്രകടനത്തിന് ശ്രീ.വാഹിദ് മാസ്റ്റര്‍, ശ്രീ രജീഷ് മാസ്റ്റര്‍, ശ്രീമതി സീനത്ത് ടീച്ചര്‍, ശ്രീമതി ലസിക ടീച്ചര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.









No comments:

Post a Comment