2018-2019 അധ്യയനവര്‍ഷത്തെ ആദ്യ ക്ലാസ് പി.ടി.എ ജൂലൈ 5 ന് വിദ്യാലയത്തില്‍ നടക്കും എല്ലാവര്‍ക്കും സ്വാഗതം
Tuesday, 22 November 2016
Thursday, 17 November 2016
ശിശുദിനം
രാഷ്ട്രശില്പിയും
ആദ്യ പ്രധാനമന്ത്രിയും
കുട്ടികളുടെ ചാച്ചാജിയുമായ
പണ്ഡിറ്റ് ജവഹര്‍ലാല്‍
നെഹ്റുവിന്റെ ജന്മദിനം
ശിശുദിനമായി വിദ്യാലയത്തില്‍
ആഘോഷിച്ചു.
ഹെഡ്മാസ്റ്റര്‍
ശ്രീ.പി.വി.ദിവാകരന്‍
ശിശുദിന സന്ദേശം നല്‍കി.
തുടര്‍ന്ന്
എല്‍.കെ.ജിയിലെ
കുഞ്ഞു ചാച്ചാജിമാര്‍ അണിനിരന്ന
വര്‍ണാഭമായ റാലി ഉളിയില്‍
ടൗണിന്റെ ഹൃദയഭാഗത്തുകൂടെ
കടന്നുപോയി.
വിവിധ
കലാപരിപാടികളും നടന്നു.
Thursday, 10 November 2016
കണ്ണുര്‍ റവന്യൂ ജില്ല ശാസ്ത്രമേള
കണ്ണുര്‍ റവന്യൂ ജില്ല ശാസ്ത്രമേളയില്‍ വിദ്യാലയത്തിനു മികച്ച നേട്ടം. എല്‍.പി. സാമൂഹ്യശാസ്ത്രം ചാര്‍ട്ടില്‍ നാലാം സ്ഥാനവും എ ഗ്രേഡും നേടിയ ഫാതിമാതുല്‍ നജിയായും നാദിയയും അഭിമാന താരങ്ങളായി.
യു.പി സയന്‍സ് സ്റ്റില്‍ മോഡലില്‍ എ ഗ്രേഡ് നേടിയ അവിഷ്ണ, ആഷിന എന്നിവര്‍
യു.പി സയന്‍സ് റിസര്‍ച്ച് ടൈപ്പ് പ്രൊജക്റ്റ് മത്സരത്തില്‍ ബി ഗ്രേഡ് നേടിയ സഫറിനയും ആര്‍ദ്രയും
വിജയികള്‍ക്ക് അനുമോദനങ്ങള്‍
Monday, 7 November 2016
സി.വി.രാമന്‍ അനുസ്മരണം -നവംബര്‍ വിശേഷങ്ങള്‍
ഇരുപതാം
നൂറ്റാണ്ടിലെ ലോകപ്രശസ്തരായ
ഭാരതീയ ശാസ്ത്രജ്ഞരിൽ
പ്രമുഖനാണ് ചന്ദ്രശേഖര
വെങ്കിട്ട രാമൻ അഥവാ സി.വി.രാമൻ. രാമൻ
പ്രഭാവം എന്ന
കണ്ടെത്തലിന് 1930-ൽ
ഭൗതികശാസ്ത്രത്തിലെ നോബൽ
സമ്മാനത്തിന് അർഹനായി.
ഫിസിക്സിൽ
ആദ്യമായി നോബൽ സമ്മാനം നേടിയ
ഏഷ്യക്കാരനുമാണ്.
1888 നവംബർ
7-ന്,
തമിഴ്‌നാട്ടിലെ തഞ്ചാവൂർ
ജില്ലയിൽ,
ചന്ദ്രശേഖര
അയ്യരുടേയും പാർവതി അമ്മാളുടേയും
രണ്ടാമത്തെ മകനായി ചന്ദ്രശേഖര
വെങ്കിട്ടരാമൻ ജനിച്ചു.
അഞ്ച്
ആണ്മക്കളും മൂന്നു പെണ്മക്കളുമായി
ഈ ദമ്പതികൾക്ക് എട്ട് മക്കളാണ്
ഉണ്ടായിരുന്നത്.
സ്ക്കൂൾ
വിദ്യാഭ്യാസകാലഘട്ടത്തിൽ,
രാമൻ,
പഠനത്തിൽ
ഉന്നതനിലവാരം പുലർത്തി.
സ്കോളർഷിപ്പുകളും
സമ്മാനങ്ങളും വാരിക്കൂട്ടി.
ചെറുപ്പത്തിൽതന്നെ
രാമന് ഭൗതികശാസ്ത്രത്തിൽ
ഏറെ താല്പര്യമുണ്ടായിരുന്നു.
അദ്ദേഹം
ഒരു ഡൈനാമോ അന്നേ സ്വയം
നിർമ്മിച്ചു.
ബുദ്ധിശക്തിയിൽ
ഉന്നതനിലവാരം പുലർത്തിയെങ്കിലും
രാമന്റെ ആരോഗ്യസ്ഥിതി
മോശമായിരുന്നു.
1907 ജൂണിൽ
രാമൻ അക്കൗണ്ടന്റ്
ജനറലായി, കൽക്കട്ടയിൽ,
ജോലിയിൽ
പ്രവേശിച്ചു.
അവിടെ
രാമൻ വാടകക്ക് വീടെടുത്ത്
താമസം ആരംഭിച്ചു.
ഇതിനടുത്തായിരുന്നു ഇന്ത്യൻ
അസോസിയേഷൻ ഫോർ ദി കൾട്ടിവേഷൻ
ഓഫ് സയൻസ് (ഐ.എ.സി.എസ്.)
എന്ന
സ്ഥാപനം സ്ഥിതി ചെയ്തിരുന്നത്.
ജോലികഴിഞ്ഞുള്ള
സമയം അവിടത്തെ പരീക്ഷണശാലയിൽ
ഗവേഷണം നടത്തുന്നതിന് രാമന്
അനുവാദം ലഭിച്ചു.
ജോലിസമയത്തിനു
ശേഷം അതിരാവിലേയും രാത്രിയിലുമായി
രാമൻ ഇവിടെ ഗവേഷണപ്രവർത്തനങ്ങളിലേർപ്പെട്ടു.
രാമൻ
തന്റെ ഗവേഷണഫലങ്ങൾ അപ്പപ്പോൾതന്നെ
പ്രസിദ്ധീകരിച്ചിരുന്നു.
തൽഫലമായി, 1912-ൽകർസൺ
റിസർച്ച് പ്രൈസും (Curzon
Research Prize) 1913-ൽ വുഡ്‌ബേൺ
റിസർച്ച് മെഡലും (Woodburn
Research Medal) അദ്ദേഹത്തിനു
ലഭിച്ചു.1921-ൽ
അദ്ദേഹം ഇംഗ്ലണ്ടിലേയ്ക്ക്
ആദ്യമായി യാത്ര നടത്തി. ഓക്സ്ഫോർഡിൽ നടന്ന
സയൻസ് കോൺഗ്രസ്സിൽ കൽക്കട്ടാ
സർവകലാശാലയെ പ്രതിനിധീകരിച്ചായിരുന്നു
രാമൻ എത്തിയത്.
അവിടെ
വെച്ച് അദ്ദേഹം പ്രശസ്ത
ഭൗതികശാസ്ത്രജ്ഞന്മാരായ ജെ.ജെ.
തോംസൺ, ബ്രാഗ്ഗ്, റുഥർഫോർഡ് എന്നിവരെ
പരിചയപ്പെട്ടു.
ഇംഗ്ലണ്ടിൽനിന്ന്
തിരിച്ചുള്ള യാത്ര,
ചരിത്രപ്രസിദ്ധമായ
കണ്ടുപിടുത്തത്തിന്
വഴിതെളിച്ചു മധ്യധരണ്യാഴിയിലൂടെയുള്ള ആ
കപ്പൽയാത്രയിൽ,
സമുദ്രത്തിന്റെ
നീലനിറത്തെക്കുറിച്ച്
അന്വേഷിക്കുന്നതിൽ അദ്ദേഹത്തിന്
താല്പര്യം ജനിച്ചു.
അങ്ങനെ പ്രകാശത്തിന്റെ
വിസരണം (Scattering
of Light) എന്ന
പ്രതിഭാസത്തെക്കുറിച്ച്
പഠിയ്ക്കാനും അതുവഴി രാമൻ
പ്രഭാവം (Raman
Effect) എന്ന
കണ്ടെത്തലിന് തുടക്കം
കുറിയ്ക്കാനും സാധിച്ചു.
ശാസ്ത്രത്തോട്
ഏറെ അഭിനിവേശം പുലര്‍ത്തിയിരുന്ന
രാമന്‍ എന്നും എങ്ങനെ ?
എന്തുകൊണ്ട്
?
ചോദ്യങ്ങള്‍
സ്വയം ചോദിക്കുകയും ഉത്തരങ്ങള്‍
അന്വേഷിക്കുകയും ചെയ്തു.
ഈ
അന്വേഷണമാണ് അദ്ദേഹത്തെ
ലോകത്തിലെ മഹാന്മാരായ
ശാസ്ത്രജ്ഞരിലൊരാളാക്കിയത്.
നമുക്കും
അദ്ദേഹത്തിന്റെ വഴിയെ
സഞ്ചരിക്കാം.
അദ്ദേഹത്തിന്റെ
ജന്മദിനത്തില്‍ വിദ്യാലയത്തില്‍
പ്രത്യേക അസംബ്ലി ചേര്‍ന്ന്
അനുസ്മരണം നടത്തി.
കുട്ടികള്‍ക്കൊപ്പം
ശ്രീ.അജ്മല്‍
മാഷും ഹെഡ്മാസ്റ്റര്‍
ശ്രീ.ദിവാകരന്‍
മാഷും സംസാരിച്ചു.
നവംബര്‍
വിശേഷങ്ങള്‍ പതിപ്പ് സ്കൂള്‍
ഡപ്യൂട്ടി ലീഡര്‍ക്ക് നല്‍കി
പ്രകാശിപ്പിച്ചു.
Thursday, 3 November 2016
കേരളപ്പിറവി ദിനാഘോഷം
കേരളപ്പിറവിയുടെ വജ്രജൂബിലിയുമായി ബന്ധപ്പെട്ട് വിവിധങ്ങളായ പ്രവര്‍ത്തനപരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. നവംബര്‍ 1 ന് എല്ലാ ക്ലാസുകളിലും കേരളപ്പിറവി സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു. പതിപ്പുകള്‍ തയ്യാറായി വരുന്നു. വൈകുന്നേരം അസംബ്ലി ചേര്‍ന്ന് മലയാള ഭാഷയും സംസ്കാരവും ഞങ്ങളുടെ കൈയില്‍ ഭദ്രമായിരിക്കുമെന്ന പ്രതിജ്ഞ ചൊല്ലി. എല്ലാ കുട്ടികള്‍ക്കും പായസവിതരണവും നടത്തി.
സ്കൂള്‍ തല കായികമേള
വിദ്യാലയത്തിലെ കായിക പ്രതിഭകളെ കണ്ടെത്തുന്നതിനായുള്ള സ്കൂള്‍ കായികമേള നവംബര്‍ 3 ന് വിദ്യാലയത്തില്‍ നടന്നു. ഉപജില്ലാ കായികമേളയ്ക്ക് മുന്നോടിയായുള്ള കായികമാമാങ്കത്തില്‍ വിദ്യാലയത്തിലെ ഭൂരിപക്ഷം കുട്ടികള്‍ക്കും അവസരം ഒരുക്കിയിരുന്നു. ഉച്ചവെയിലിനെ കൂസാതെ കൂടുതല്‍ വേഗത്തിലും കൂടുതല്‍ ഉയരത്തിലും നേട്ടങ്ങള്‍ കൈവരിക്കാന്‍ കുട്ടികള്‍ക്ക് കഴിഞ്ഞു. കായികമേളയ്ക്ക് കണ്‍വീനര്‍ ശ്രീ വാഹിദ് മാസ്റ്റര്‍, ശ്രീ.ഷിജു, ശ്രീ.അജ്മല്‍ മാസ്റ്റര്‍, ശ്രീമതി സീനത്ത് ടീച്ചര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
ഉപജില്ലാ ശാസ്ത്രോത്സവം
ഗവ.ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ആറളത്ത് വെച്ച് നടന്ന ഉപജില്ലാ ശാസ്ത്ര-ഗണിതശാസത്ര- സാമൂഹ്യശാസ്ത്ര- പ്രവൃത്തിപരിചയ മേളയില്‍ വിദ്യാലയത്തിലെ പ്രതിഭകള്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. പങ്കെടുത്ത എല്ലാ ഇനങ്ങളിലും മികച്ച ഗ്രേഡുകള്‍ നേടാന്‍ സാധിച്ചു. കഴിഞ്ഞ 28 വര്‍ഷമായി ശാസ്ത്രമേളയിലെ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് ഇത്തവണയും വിദ്യാലയം നിലനിര്‍ത്തിയത് കൂട്ടായ്മയുടെ വിജയമാണ്.
പയ്യന്നൂരില്‍ വെച്ച് നടക്കുന്ന ജില്ലാ തല മത്സരത്തില്‍ യു.പി. സയന്‍സ് ക്വിസ്, സ്റ്റില്‍ മോഡല്‍, എല്‍.പി. സാമൂഹ്യശാസ്ത്ര ചാര്‍ട്ട്, യു.പി.സയന്‍സ് പ്രോജക്റ്റ്, .. ഇനങ്ങളില്‍ വിദ്യാലയം പങ്കെടുക്കുന്നു. വിജയികളെ പി.ടി.എ അഭിനന്ദിച്ചു. ഉളിയില്‍ ടൗണ്‍ കേന്ദ്രീകരിച്ച വിദ്യാര്‍ത്ഥികള്‍ നടത്തിയ ആഹ്ലാദ പ്രകടനം ശ്രദ്ധേടമായിരുന്നു. പ്രകടനത്തിന് ശ്രീ.വാഹിദ് മാസ്റ്റര്‍, ശ്രീ രജീഷ് മാസ്റ്റര്‍, ശ്രീമതി സീനത്ത് ടീച്ചര്‍, ശ്രീമതി ലസിക ടീച്ചര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
ഫ്രീഡം ക്വിസ് സമ്മാന വിതരണം
തേജസ് ദിനപത്രവും ജൂനിയര്‍ ഫ്രന്റ്സും ചേര്‍ന്ന സംസ്ഥാനതലത്തില്‍ നടത്തിയ ഫ്രീഡം ക്വിസില്‍ ജേതാവായ വിദ്യാലയത്തിലെ വിഷ്ണുവിനുള്ള സമ്മാനവിതരണം നടന്നു. പി.ടി.എ പ്രസിഡണ്ട് അധ്യക്ഷനായിരുന്നു. ഹെഡ്മാസ്റ്റര്‍ ശ്രീ.പി.വി.ദിവാകരന്‍ സ്വാഗതമാശംസിച്ചു. ചടങ്ങില്‍ ജൂനിയര്‍ ഫ്രന്റ്സ് പ്രവര്‍ത്തകരും തേജസ് പ്രതിനിധികളും സംസാരിച്ചു. ചടങ്ങില്‍ സമ്മാനമായ സൈക്കിളിന്റെ വിതരണം നിര്‍വ്വഹിച്ചു. ശ്രീമതി സീനത്ത് ടീച്ചര്‍ നന്ദി അറിയിച്ചു.
പൗള്‍ട്രി ക്ലബ്ബ്
നഗരസഭയുടെ വാര്‍ഷിക പദ്ധതി അനുസരിച്ച് തെരഞ്ഞെടുക്കപ്പെട്ട 35 കുട്ടികള്‍ക്ക് കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്തുകൊണ്ട് പൗള്‍ട്രി ക്ലബ്ബ് പ്രവര്‍ത്തനം ആരംഭിച്ചു. മൃഗസംരക്ഷണ ഓഫീസര്‍ പരിപാലനം സംബന്ധിച്ച ക്ലാസ് നടത്തി. ഹെഡ്മാസ്റ്റര്‍ ശ്രീ.പി.വി.ദിവാകരന്‍ പദ്ധതി വിശദീകരിച്ചു. വാര്‍ഡ് മെമ്പര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.
സ്കൂള്‍ അസംബ്ലി
വിദ്യാലയത്തില്‍ സ്ഥലപരിമിതി കാരണം എല്‍.പി, യു.പി.വിഭാഗങ്ങള്‍ പ്രത്യേകമായാണ് അസംബ്ലി ചേരാറുള്ളത്. അസംബ്ലിയില്‍ കുട്ടികളുടെ പ്രകടനങ്ങള്‍ക്ക് പരമാവധി അവസരങ്ങള്‍ ഒരുക്കാറുണ്ട്. ദിനാഘോഷങ്ങള്‍, പതിപ്പുകള്‍, കവിതാലാപനങ്ങള്‍, പത്രവാര്‍ത്താവതരണം, ഡിസ്പ്ല, വിശിഷ്ടാതിഥികള്‍ തുടങ്ങിയ സാധ്യതകള്‍ നന്നായി പ്രയോജനപ്പെടുത്തുന്നു. വേറിട്ട പ്രവര്‍ത്തനങ്ങള്‍ക്ക് അതത് ക്ലാസ് ടീച്ചര്‍മാര്‍ നേതൃത്വം നല്‍കി വരുന്നു. ചില ദൃശ്യങ്ങളിലൂടെ ..
Subscribe to:
Posts (Atom)