2018-2019 അധ്യയനവര്‍ഷത്തെ ആദ്യ ക്ലാസ് പി.ടി.എ ജൂലൈ 5 ന് വിദ്യാലയത്തില്‍ നടക്കും എല്ലാവര്‍ക്കും സ്വാഗതം

Wednesday, 8 November 2017

റാലി ഫോര്‍ സയന്‍സ്

     പൊതു വിദ്യാഭ്യാസ വകുപ്പും കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലും ശാസ്ത്ര സാഹിത്യ പരിഷത്തും വിവിധ ശാസ്ത്രസംഘടനകളും ചേര്‍ന്ന് കേരളം ശാസ്ത്രത്തിനുവേണ്ടി എന്ന ക്യാമ്പെയിന്‍ പ്രവര്‍ത്തനം നടത്തുകയാണ്. ആദ്യ ശാസ്ത്രനോബല്‍ ഭാരതത്തിനായി നേടിത്തന്ന സി.വി.രാമന്റേയും ശാസ്ത്രത്തില്‍ ആദ്യ നോബല്‍ നേടിയ വനിത മാഡം ക്യൂറിയുടെയും ജന്മദിനമായ നവംബര്‍ 7 മുതല്‍ ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായ ജവഹര്‍ലാല്‍ നെഹ്റുവിന്റെ ജന്മദിനമായ നവംബര്‍ 14 വരെ നീണ്ടു നില്‍ക്കുന്ന റാലി ഫോര്‍ സയന്‍സിന്റെ ഭാഗമായി വിവിധ പരിപാടികള്‍ നടക്കുകയാണ്. വിദ്യാലയത്തിലെ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനവും അനുസ്മരണവും കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് മുന്‍ സിക്രട്ടറിയും എക്സിക്യൂട്ടീവ് കമ്മറ്റി അംഗവുമായ ശ്രീ.പി.വി.ദിവാകരന്‍ നിര്‍വ്വഹിച്ചു. രജീഷ് മാസ്റ്റര്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വിവിധ ശാസ്ത്ര ക്ലാസുകള്‍ വരും ദിവസങ്ങളില്‍ നടക്കും.





No comments:

Post a Comment