2018-2019 അധ്യയനവര്‍ഷത്തെ ആദ്യ ക്ലാസ് പി.ടി.എ ജൂലൈ 5 ന് വിദ്യാലയത്തില്‍ നടക്കും എല്ലാവര്‍ക്കും സ്വാഗതം

Tuesday, 14 November 2017

ഉറുദു ഭാഷാ ദിനം

  നവംബര്‍ 9 ലോക ഉര്‍ദു ഭാഷാ ദിനമായി ആചരിക്കുകയാണ്. വിശ്വ മഹാകവിയും ദാര്‍ശനികനുമായിരുന്ന മുഹമ്മദ് ഇഖ്ബാലിന്റെ ജന്‍മദിനത്തിനമാണ് ഉര്‍ദു ഭാഷാ ദിനമായി ആചരിക്കുന്നത്. സാഹിത്യ സമ്പുഷ്ടവും താളാത്മകവുമായ ഉര്‍ദു ഭാഷയുടെ പ്രചാരവും പരിപാലനവുമാണ് ദിനാചരണം കൊണ്ട് ഉദ്ദേശിക്കുന്നത്. ഇന്ത്യയില്‍ ജനിച്ച്, വളര്‍ന്നു വികാസം പ്രാപിച്ച ഭാഷയാണ് ഉര്‍ദു. ലോകത്ത് നാലു കോടിയിലധികം ജനങ്ങളുടെ മാതൃഭാഷയാണിത്. ഏകദേശം 50 കോടി മനുഷ്യരുടെ സംസാരം ഉര്‍ദു ഭാഷയിലാണ്. ലോക ഭാഷകളില്‍ പതിനേഴാം സ്ഥാനമുണ്ട്. ഇന്ത്യയില്‍ എല്ലാ സംസ്ഥാനത്തും ഈ ഭാഷയ്ക്ക് അനല്‍പമായ സ്വാധീനമാണുള്ളത്. ചില സംസ്ഥാനങ്ങളില്‍ ഒന്നാം ഭാഷയും പലയിടത്തും രണ്ടാം ഭരണഭാഷയുമാണ്.
      വിദ്യാലയത്തില്‍ ഉറുദു ക്ലബ്ബിന്റെ നേതൃത്വത്തില്‍ ദിനാചരണം നടന്നു. വിദ്യാലയത്തിലെ ഉറുദു അധ്യാപികയായ ശ്രീമതി ലീന ടീച്ചര്‍ നേതൃത്വം നല്‍കിയ ആഘോഷ പരിപാടികള്‍ ഏറെ ശ്രദ്ധേയമായിരുന്നു. സ്കൂളില്‍ പ്രത്യേക അസംബ്ലി ചേര്‍ന്നു. ഉറുദു ഭാഷയിലായിരുന്നു ചടങ്ങുകള്‍. കുട്ടികള്‍ വിവിധ പരിപാടികള്‍ അവതരിപ്പിച്ചു. ഉറുദു ഭാഷയുടെ കരുത്തും സൗന്ദര്യവും വിളിച്ചോതുന്നതായിരുന്നു പരിപാടികള്‍.  ചില ദുശ്യങ്ങള്‍...





No comments:

Post a Comment