2018-2019 അധ്യയനവര്‍ഷത്തെ ആദ്യ ക്ലാസ് പി.ടി.എ ജൂലൈ 5 ന് വിദ്യാലയത്തില്‍ നടക്കും എല്ലാവര്‍ക്കും സ്വാഗതം

Tuesday, 14 November 2017

ശിശുദിനവും ശാസ്ത്ര റാലിയും

ഇന്ത്യയുടെ പ്രിയങ്കരനായ പ്രഥമപ്രധാനമന്ത്രി ജവഹര്‍ലാലിന്റെ കുട്ടികളുടെ ചാച്ചാജിയുടെ പിറന്നാളാഘോഷം ശിശുദിനമായി ഇന്ത്യ മുഴുവന്‍ ആഘോഷിക്കുകയാണ് നവംബര്‍ 14 ന്. വിദ്യാലയത്തില്‍ പ്രത്യേക അസംബ്ലി ചേര്‍ന്ന് അനുസ്മരണം നടത്തി. റാലി ഫോര്‍ സയന്‍സ് സമാപനവും ഒപ്പം നടന്നു. നല്ല വായന നല്ല പഠനം നല്ല ജീവിതം ക്യാമ്പെയിനിന്റെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ ശേഖരിച്ച പുസ്തകങ്ങളുടെ പ്രദര്‍ശനവും നടത്തി. ചാച്ചാജിമാര്‍ അണി നിരന്ന റാലിയില്‍ കുട്ടികള്‍ക്കും അധ്യാപകര്‍ക്കുമൊപ്പം നാട്ടുകാരും രക്ഷിതാക്കളും ചേര്‍ന്നു. ഉളിയില്‍ ടൗണ്‍ വരെ നടന്ന റാലി ആകര്‍ഷകമായിരുന്നു. റാലിയുടെ ഫ്ലാഗ് ഓഫ് സ്കൂള്‍ മാനേജ്മെന്റ് കമ്മറ്റി ചെയര്‍മാന്‍ ശ്രീ. ഷാജി നിര്‍വ്വഹിച്ചു.






No comments:

Post a Comment