2018-2019 അധ്യയനവര്‍ഷത്തെ ആദ്യ ക്ലാസ് പി.ടി.എ ജൂലൈ 5 ന് വിദ്യാലയത്തില്‍ നടക്കും എല്ലാവര്‍ക്കും സ്വാഗതം

Wednesday, 14 March 2018

രക്ഷാകര്‍തൃ സംഗമം


     സര്‍വ്വശിക്ഷാ അഭിയാന്റെ നേതൃത്വത്തില്‍ രക്ഷാകര്‍തൃ വിദ്യാഭ്യാസത്തിന്റെ ഭാഗമായുള്ള സംഗമം രണ്ടു ബാച്ചുകളിലായി വിദ്യാലയത്തില്‍ നടന്നു. 2018 ഫിബ്രവരി 1, 2 തീയ്യതികളിലായി നടന്ന രക്ഷാകര്‍തൃ സംഗമത്തിന്റെ ഔപചാരിക ഉദ്ഘാടനം വാര്‍ഡ് കൗണ്‍സിലര്‍ ശ്രീ.അബ്ദുറഹ്മാന്‍ നിര്‍വ്വഹിച്ചു. എസ്.എം.സി ചെയര്‍മാന്‍ ശ്രീ.ഷാജി അധ്യക്ഷനായിരുന്നു. പി.ടി.എ പ്രസിഡണ്ട് ആശംസകള്‍ അറിയിച്ചു. ഹെഡ്മാസ്റ്റര്‍ ശ്രീ.പി.വി.ദിവാകരന്‍ സഹ അധ്യാപകരായ ശ്രീ.സജിത്ത് കുമാര്‍, ശ്രീമതി മഞ്ജു എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. എന്താണ് നല്ല വിദ്യാഭ്യാസം ? എങ്ങനെയാണ് അത് നേടേണ്ടത് , രക്ഷിതാക്കള്‍ ശ്രദ്ധിക്കേണ്ടവ തുടങ്ങിയ മേഖലകള്‍ സവിസ്തരം ചര്‍ച്ച ചെയ്തു. ഇരുന്നൂറോളം രക്ഷിതാക്കള്‍ പങ്കെടുത്ത പരിശീലന പരിപാടി പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായിരുന്നു.





No comments:

Post a Comment