2018-2019 അധ്യയനവര്‍ഷത്തെ ആദ്യ ക്ലാസ് പി.ടി.എ ജൂലൈ 5 ന് വിദ്യാലയത്തില്‍ നടക്കും എല്ലാവര്‍ക്കും സ്വാഗതം

Wednesday, 14 March 2018

അക്കാദമിക മാസ്റ്റര്‍ പ്ലാന്‍ സമര്‍പ്പണം

    ഗുണനിലവാരമുള്ള വിദ്യാഭ്യാസം എല്ലാ കുട്ടികള്‍ക്കും ലഭിച്ചുു എന്ന് ഉറപ്പു വരുത്തേണ്ടത് വിദ്യാലയങ്ങളുടെ ചുമതലയാണ്. ഏറ്റവും മികച്ച വിദ്യാഭ്യാസം കുട്ടിക്ക് സാധ്യമാക്കുന്നതിനുള്ള അക്കാദമിക പരിമതികള്‍ മറികടക്കുന്നതിനുള്ള സമഗ്രമായ കര്‍മ്മപദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പിലാക്കേണ്ടതുണ്ട്. ഈയൊരു ശ്രമത്തിന്റെ ഭാഗമായാണ് വിവിധ തലങ്ങളിലെ ചര്‍ച്ചയിലൂടെ വിഷയാധിഷ്ടിതമായ അക്കാദമിക മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കിയിട്ടുള്ളത്.


     അക്കാദമിക മാസ്റ്റര്‍ പ്ലാന്‍ പ്രകാശനം 2018 ഫിബ്രവരി 9 ന് വിദ്യാലയത്തില്‍ നടന്നു. ഹെഡ്മാസ്റ്റര്‍ ശ്രീ.പി.വി.ദിവാകരന്‍ സ്വാഗതാമാശംസിച്ച ചടങ്ങില്‍ വാര്‍ഡ് കൗണ്‍സിലര്‍ ശ്രീ.അബ്ദുറഹ്മാന്‍ അധ്യക്ഷനായിരുന്നു. അക്കാദമിക മാസ്റ്റര്‍ പ്ലാന്‍ നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ശ്രീ. പി.പി.ഉസ്മാന്‍ നിര്‍വ്വഹിച്ചു. തുടര്‍ന്ന് പവര്‍ പോയിന്റ് പ്രസന്റേഷനിലൂടെ മാസ്റ്റര്‍ പ്ലാന്‍ എല്ലാവരേയും പരിചയപ്പെടുത്തി. തുടര്‍ന്ന് നടന്ന ചര്‍ച്ചയിലൂടെ പ്രശ്നങ്ങളും പരിമിതികളും വിലയിരുത്തി. ശ്രീ അബ്ദുള്‍ വാഹിദ് ചടങ്ങിന് നന്ദി അറിയിച്ചു.



No comments:

Post a Comment