2018-2019 അധ്യയനവര്‍ഷത്തെ ആദ്യ ക്ലാസ് പി.ടി.എ ജൂലൈ 5 ന് വിദ്യാലയത്തില്‍ നടക്കും എല്ലാവര്‍ക്കും സ്വാഗതം

Wednesday, 14 March 2018

മാതൃഭാഷാ ദിനാചരണം


     ഐക്യരാഷ്ട്ര സംഘടനയുടെ നേതൃത്വത്തില്‍ എല്ലാ വര്‍ഷവും ഫിബ്രവരി 21 മാതൃഭാഷാദിനമായി ആചരിക്കുന്നു. ദിനാചരണത്തിന്റ ഭാഗമായി വിദ്യാലയത്തിലെ കുട്ടികള്‍ ചേര്‍ന്ന് തയ്യാറാക്കിയ കൈയെഴുത്ത് മാസികകള്‍ മികച്ച നിലവാരം പുലര്‍ത്തി. വാഴുന്നവ്ര‍ യു.പി.സ്കൂളില്‍ വെച്ച് ഉപജില്ലാ വിദ്യാരംഗം കലാസഹിത്യവേദിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ കൈയെഴുത്ത് മാസികാ മത്സരത്തില്‍ എല്‍.പി.വിഭാഗത്തില്‍ ഒന്നാം സ്ഥാനവും യു.പി.വിഭാഗത്തില്‍ രണ്ടാം സ്ഥാനവും നമ്മുടെ വിദ്യാലയത്തിനായിരുന്നു. കൈരളി, കിളിമൊഴി, ചുവടുകള്‍ എന്നീ മാസികകളാണ് മത്സരത്തിനായി സമര്‍പ്പിച്ചത്. മത്സരത്തില്‍ മിന്നും പ്രകടനം കാഴ്ചവെച്ചവരെയും അണിയറ പ്രവര്‍ത്തകരേയും അസംബ്ലിയില്‍ അനുമോദിച്ചു.




No comments:

Post a Comment