2018-2019 അധ്യയനവര്‍ഷത്തെ ആദ്യ ക്ലാസ് പി.ടി.എ ജൂലൈ 5 ന് വിദ്യാലയത്തില്‍ നടക്കും എല്ലാവര്‍ക്കും സ്വാഗതം

Wednesday, 14 March 2018

ന്യൂസ് ലെറ്റര്‍ പ്രകാശനം



     ആറാംതരം എ ഡിവിഷനിലെ എല്ലാ കുട്ടികളുടെയും സൃഷ്ടികള്‍ സമാഹരിച്ച് തയ്യാറാക്കിയ ന്യൂസ് ലെറ്റര്‍ ഉറവ് പ്രകാശനം വിഖ്യാത ജ്യോതിശാസ്ത്രജ്ഞന്‍ നിക്കോളസ് കോപ്പര്‍ നിക്കസിന്റെ ജന്മദിനമായ ഫെബ്രുവരി 19 ന് ഹെഡ്മാസ്റ്റര്‍ ശ്രീ.പി.വി.ദിവാകരന്‍ നിര്‍വ്വഹിച്ചു. ശാസ്ത്ര പരീക്ഷണങ്ങളുമായി കുട്ടികള്‍ നേതൃത്വം നല്‍കിയ ശ്രദ്ധേയമായ അസംബ്ലിയില്‍ വെച്ചായിരുന്നു പ്രകാശനം. എല്ലാ ക്ലാസുകള്‍ക്കും അച്ചടിച്ച മാസിക എന്ന വിദ്യാലയത്തിന്റെ ലക്ഷ്യത്തിലേക്കുള്ള ആദ്യ പ്രയാണമായിരുന്നു ഉറവിന്റെ പ്രകാശനം. വിദ്യാലയത്തിന്റെ ഈ നേട്ടത്തിന് പിന്തുണ നല്‍കിയ എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍.





No comments:

Post a Comment