2018-2019 അധ്യയനവര്‍ഷത്തെ ആദ്യ ക്ലാസ് പി.ടി.എ ജൂലൈ 5 ന് വിദ്യാലയത്തില്‍ നടക്കും എല്ലാവര്‍ക്കും സ്വാഗതം

Saturday, 16 September 2017

ഹിന്ദി ദിനം

എല്ലാ വര്‍ഷവും സെപ്തംബര്‍ 14 ദേശീയ ഹിന്ദി ദിനമായി ആചരിച്ചു വരികയാണല്ലോ? എന്തുകൊണ്ടാണ് ഈ ദിനത്തെ ഹിന്ദി ദിനമായി ആചരിക്കാന്‍ തെരഞ്ഞെടുത്തിരിക്കുന്നതെന്ന് ആലോചിച്ചിട്ടുണ്ടോ? ഭാരതം 1947 ആഗസ്ത് 15ന് സ്വാതന്ത്ര്യം നേടിയെങ്കിലും സ്വന്തമായി ഒരു ഭരണഘടനയില്ലാത്തതുകൊണ്ട് നിലനിന്ന നിയമങ്ങളെയും കൊണ്ട് താല്‍ക്കാലികമായി ഭരണം മുന്നോട്ടുകൊണ്ടുപോകുകയായിരുന്നു. എന്നാല്‍ അംബേദ്കറുടെ നേതൃത്വത്തിലുള്ള
ഭരണഘടനാസമിതിയുടെ പ്രവര്‍ത്തനഫലമായി ഭരണഘടന തയ്യാറാകുകയും 1950 ജനുവരി 26ന് ഭാരതം ഒരു പരമാധികാര റിപ്പബ്ലിക്കായി പ്രഖ്യാപിക്കപ്പെടുകയും ചെയ്തു. 1949 സെപ്തംബര്‍ 14ന് ഭരണഘടനാസമിതി ദേവനാഗരി ലിപിയിലെഴുതപ്പെടുന്ന ഹിന്ദിയെ ഭാരതത്തിന്റെ ഭരണഭാഷ (Official Language)യായി സ്വീകരിക്കാന്‍ തിരുമാനിച്ചു. ഇതിന് പൂര്‍ണ്ണ പ്രാബല്യം വരുന്നത് ഭാരതത്തിന്റെ ഭരണഘടന പാസ്സാക്കപ്പെടുന്നതോടെയാണെങ്കിലും ഭരണഘടനാസമിതി ഭരണഭാഷയായി സ്വീകരിക്കാന്‍ തീരുമാനിച്ച തീയ്യതി പിന്നീട് ഹിന്ദി ദിനമായി ആചരിക്കാന്‍ തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. അങ്ങനെയാണ് സെപ്തംബര്‍ 14 ഹിന്ദി ദിനമായി ഭാരതമൊട്ടുക്കും ആചരിക്കാന്‍ തുടങ്ങിയത്.
ഭാരതത്തിന്റെ ഭരണഭാഷയാകാന്‍ ഏറ്റവും യോജിച്ച ഭാഷയായി ഹിന്ദി തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. കാരണം ഭാരതത്തില്‍ ഏറ്റവും കൂടുതല്‍ ജനങ്ങളെ പ്രതിനിധാനം ചെയ്യുന്നതും ഏറ്റവും കൂടുതല്‍ പേര്‍ ആശയവിനിയമയത്തിന് ഉപയോഗിച്ചിരുന്നതും ഹിന്ദിയായിരുന്നു. ഇതിന് ബദലായി നിര്‍ദ്ദേശിക്കപ്പെട്ട ഭാഷകളായ ബംഗാളിയും തെലുങ്കും ഹിന്ദിയെ അപേക്ഷിച്ച് വളരെ ചെറുതായിരുന്നു. 15 വര്‍ഷം കൊണ്ട് ഹിന്ദിയെ പൂര്‍ണ്ണമായ അര്‍ത്ഥത്തില്‍ ഇന്ത്യന്‍ യൂനിയന്റെ ഭരണഭാഷാപദവിയിലേക്ക് ഉയര്‍ത്തണമെന്നായിരുന്നു ലക്ഷ്യം. എന്നാല്‍ 15 വര്‍ഷങ്ങള്‍ക്ക് ശേഷവും ആ ലക്ഷ്യത്തിലെത്താത്തതിനാലും ഭാരതത്തിലെ എല്ലാ സംസ്ഥാനങ്ങളും ഒരേപോലെ ഹിന്ദിയെ ഭരണകാര്യങ്ങള്‍ക്കും ഇടപാടുകള്‍ക്കും സ്വീകരിക്കാന്‍ തയ്യാറാകാത്തതിനാലും ഹിന്ദിയുടെ കൂടെത്തന്നെ സഹ ഭരണഭാഷ എന്ന് വിളിക്കപ്പെടാവുന്ന രീതിയില്‍ ഇംഗ്ലീഷിനെയും ഉപയോഗപ്പെടുത്താന്‍ തീരുമാനിക്കപ്പെടുകയായിരുന്നു.


     വൈവിധ്യമാര്‍ന്ന അനേകം ഭാഷകള്‍ സംസാരിക്കുന്ന രാജ്യമാണ് നമ്മുടേത്. എങ്കിലും രാഷ്ട്രത്തിന്റെ പൊതുഭാഷയായി രാഷ്ട്രഭാഷയായി നാം സ്വീകരിച്ചിരിക്കുന്നത് ഹിന്ദിയെയാണ്. 1949 സെപ്തംബര്‍ 14ന് ഭരണഘടനാസമിതി ദേവനാഗരി ലിപിയിലെഴുതപ്പെടുന്ന ഹിന്ദിയെ ഭാരതത്തിന്റെ ഭരണഭാഷ (Official Language)യായി സ്വീകരിക്കാന്‍ തിരുമാനിച്ചു. ഇതിന് പൂര്‍ണ്ണ പ്രാബല്യം വരുന്നത് ഭാരതത്തിന്റെ ഭരണഘടന പാസ്സാക്കപ്പെടുന്നതോടെയാണെങ്കിലും ഭരണഘടനാസമിതി ഭരണഭാഷയായി സ്വീകരിക്കാന്‍ തീരുമാനിച്ച തീയ്യതി പിന്നീട് ഹിന്ദി ദിനമായി ആചരിക്കാന്‍ തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. അങ്ങനെയാണ് സെപ്തംബര്‍ 14 ഹിന്ദി ദിനമായി ഭാരതമൊട്ടുക്കും ആചരിക്കാന്‍ തുടങ്ങിയത്. ലോകത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ ആളുകള്‍ സംസാരഭാഷയായി സ്വീകരിച്ചിരിക്കുന്ന ഹിന്ദിക്ക് അക്കാര്യത്തില്‍ മൂന്നാം സ്ഥാനമാണുള്ളത്

    ഹിന്ദി ദിനം വിദ്യാലയം ഹിന്ദി ക്ലബ്ബിന്റെ നേതൃത്വത്തില്‍ സമുചിതമായി ആഘോഷിച്ചു. പ്രത്യേക അസംബ്ലി വിളിച്ചു ചേര്‍ത്തു. അസംബ്ലി മുഴുവനായി ഹിന്ദിയിലായിരുന്നു. വിദ്യാലയത്തിലെ ഹിന്ദി അധ്യാപികയായ ശ്രീമതി സരോജിനി ടീച്ചര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. ഹിന്ദി ഗാനമാലിക, സുഭാഷിതം, മഹദ്വചനങ്ങള്‍, കവിതകള്‍, പ്രസംഗം,... തുടങ്ങിയവ ചടങ്ങിന് മാധുര്യം നല്‍കി.



No comments:

Post a Comment