1700 ല്‍ ഇന്ത്യയിലെ നാട്ടുരാജ്യങ്ങളുമായി കച്ചവടം ചെയ്യാനായി ഇംഗ്ലണ്ടില്‍ രൂപീകൃത്മായ കമ്പനിയാണ് ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി. ഈ കമ്പനിയുടെ പ്രതിനിധികള്‍ ഡല്‍ഹിയിലെ ഭരാണാധികാരികള്‍ക്ക് മുമ്പില്‍ കുമ്പിട്ടാണ് വ്യാപാരാവകാശങ്ങള് നേടിയെടുത്തത്. നാട്ടുരാജ്യങ്ങളുടെ അനൈക്യം സമര്‍ത്ഥമായി ചൂഷണം ചെയ്ത് അവര്‍ ഇന്ത്യയിലെ മിക്കവാറും നാട്ടുരാജ്യങ്ങളുടെ അധികാരം പിടിച്ചെടുത്തു. സിറാജ് ഉദ് ദൗളയും റോബര്‍ട്ട് ക്ലൈവും തമ്മില്‍ പ്ലാസിയില്‍ വെച്ച് നടന്ന 1757 ലെ യുദ്ധം നമ്മുടെ ഭാഗധേയം മാറ്റിമറിച്ചു. ചതിയും വഞ്ചനയും കുതികാല്‍വെട്ടും ഭൂഷണമാക്കിയ ബ്രിട്ടീഷുകാരുടെ കമ്പനി ഭരണം നടമാടി. അതിനെതിരെയുള്ള ആദ്യ പൊട്ടിത്തെറി ഉയരുന്നത് ഇന്ത്യന്‍ സമര ചരിത്രത്തിലെ ആദ്യ രക്തസാക്ഷി മംഗള്‍പാണ്ഡെയിലൂടെയാണ്. 1857 ലെ ആദ്യസ്വാതന്ത്ര്യസമരം പലകാരണങ്ങളാല്‍ പരാജയപ്പെട്ടെങ്കിലും ഇന്ത്യ ബ്രിട്ടീഷ് രാജ്ഞിയുടെ അധികാരത്തിലായി. ഇന്ത്യക്കാരുടെ ആത്മവീര്യത്തെ പലതരത്തില്‍ പ്രചോദിപ്പിച്ച് നിരവധി നേതാക്കള്‍ അവരുടെ ജീവിതം രാഷ്ടത്തിനായി സമര്‍പ്പിച്ചു. അത്തരം ശ്രമങ്ങളുടെയെല്ലാം പരിണിതഫലമായി വൈദേശിക നുകം നമ്മുടെ കഴുത്തില്‍ നിന്നും ഊരിമാറ്റാന്‍ 1947 ആഗസ്ത് 15 ഓടെ നമുക്ക് സാധിച്ചു. എങ്കിലും അടിമത്തത്തിന്റെ മാനസിക ചിഹ്നങ്ങള്‍ ചിന്തയിലും പ്രവൃത്തിയിലും നിന്ന് പൂര്‍ണമായി മാറ്റാന്‍ നമുക്കിനിയും സാധിച്ചിട്ടില്ല. ഗാന്ധിജി സ്വപ്നം കണ്ട സ്വയംപര്യാപ്തമായ ഗ്രാമങ്ങള്‍ നമുക്കെന്നാണ് യാഥാര്‍ത്ഥ്യമാക്കാന്‍ സാധിക്കുക ? കമ്പോള മുതലാളിത്ത ധാരാളത്തങ്ങള്‍ മാധ്യമങ്ങളിലൂടെ നിരന്തരം നമ്മുടെ അഹന്തയെ ഉയര്‍ത്തിക്കൊണ്ടേയിരിക്കുന്നു. എല്ലാവര്‍ക്കും അവരുടെ ആവശ്യത്തിനുള്ളത് ഭൂമിയിലുണ്ട് എന്നാല്‍ ആരുടെയും അത്യാര്‍ത്തിക്കുള്ളതില്ല എന്ന ഗാന്ധി വാക്യം ഇന്നും എന്നും പ്രസക്തമാണ്. നമ്മെ സ്വാതന്ത്ര്യത്തിന്റെ ശുദ്ധവായു ശ്വസിക്കാന്‍ പ്രാപ്തമാക്കിയ എല്ലാവര്‍ക്കും പ്രണാമങ്ങള്‍ അര്‍പ്പിച്ചുകൊണ്ട് നമുക്ക് നമ്മെ മറകക്കാതിരിക്കാം. എല്ലാവര്‍ക്കും ഹൃദ്യമായ സ്വാതന്ത്ര്യദിനാശംസകള്‍....

.
ആഗസ്ത് 9 ക്വിറ്റ് ഇന്ത്യാ ദിനത്തില്‍ ആരംഭിച്ച സ്വാതന്ത്ര്യദിനാഘോഷ പരിപാടികള്‍ക്ക് സ്വാതന്ത്ര്യദിനപ്പുുലരിയിലെ പ്രവര്‍ത്തനങ്ങളോടെ വിരാമമായി. പതാക നിര്‍മ്മാണം, ഗാന്ധിത്തൊപ്പ നിര്‍മ്മാണം, പതിപ്പുകള്‍, പ്ലക്കാര്‍ഡ് നിര്‍മ്മാണം, പ്രസംഗം, ദേശഭക്തിഗാനാലാപനം, കൊളാഷ്, പോസ്റ്റര്‍ രചനകള്‍, പതാകാവന്ദനം, ഡിസ്പ്ലേ, റാലി, പൊതുസമ്മേളനം, സംഗീതശില്പം, മള്‍ട്ടിമീഡിയ ക്വിസ്, പായസവിതരണം തുടങ്ങിയ വൈവിധ്യങ്ങളും ദേശീയബോധത്തെ വളര്‍ത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങളും നടത്തി.
പൊതു സമ്മേളനം വാര്‍ഡ് കൗണ്‍സിലര്‍ ശ്രീ അബ്ദുറഹ്മാന്‍ ഉദ്ഘാടനം ചെയ്തു. കൗണ്‍സിലര്‍ ശ്രീമതി ഷെരീഫ മാലിന്യമുക്തകേരളം പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പൂര്‍വ്വവിദ്യാര്‍ത്ഥിയും എവുത്തുകാരനുമായ ശ്രീ.എ.കെ. ബഷീര്‍ ശ്വാതന്ത്ര്യദിന സന്ദേശം നല്‍കി. എസ്.എം.സി പ്രസിഡന്‍റ് ശ്രീ.കെ.എ. ഷാജി അധ്യക്ഷനായ ചടങ്ങില്‍ പി.ടി.എ പ്രസിഡണ്ട് ശ്രീ. അബ്ദുള്‍ ഖാദര്‍, എസ്.എം.സി വൈസ് പ്രസിഡണ്ട് ശ്രീ. അബ്ദുള്‍സത്താര്‍, മദര്‍ പി.ടി..എ പ്രസിഡണ്ട് ശ്രീമതി രജനി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഹെഡ്മാസ്റ്റര്‍ സ്വാഗതവും സ്റ്റാഫ് സിക്രട്ടറി നന്ദിയും പറഞ്ഞു. കുട്ടികളുടെ വിവിധ കലാപരിപാടികള്‍ക്ക് ശേഷം പായസ വിതരണത്തോടെ ആഘോഷപരിപാടികള്‍ സമാപിച്ചു.
No comments:
Post a Comment