2018-2019 അധ്യയനവര്‍ഷത്തെ ആദ്യ ക്ലാസ് പി.ടി.എ ജൂലൈ 5 ന് വിദ്യാലയത്തില്‍ നടക്കും എല്ലാവര്‍ക്കും സ്വാഗതം

Thursday, 31 August 2017

ബക്രീദ്



   പ്രവാചകനായ ഇബ്രാഹിം നബി തന്റെ ആദ്യപുത്രനായ ഇസ്മഈലിനെ ദൈവകല്പന മാനിച്ച് ബലിയറുക്കാന്‍ ശ്രമിച്ചതിന്റെ ഓര്‍മ്മകളുമായി ബലി പെരുന്നാള്‍ വീണ്ടുമെത്തുകയായി. ബലി പെരുന്നാളില്‍ നമുക്ക് നമ്മുടെ സഹോദരങ്ങളെ മറക്കാതിരിക്കാം. സൗഹൃദത്തിന്റെ പുതുലോകം തീര്‍ക്കാം. എല്ലാവര്‍ക്കും ബലി പെരുന്നാള്‍ ആസംസകള്‍..


ഓണോത്സവം- പൂക്കള മത്സരം

പൂക്കളമത്സരത്തില്‍ നിന്നും . .  എല്ലാവര്‍ക്കും ഓണാശംസകള്‍










ഓണോത്സവം

ഓണോത്സവത്തിന്റെ ഭാഗമായി ആഗസ്ത് 30 ന് വിദ്യാലയത്തില്‍ ഓണസദ്യ നടത്തി. രക്ഷാകര്‍ത്താക്കളഉം നാട്ടുകാരും കുട്ടികളോടൊപ്പം സദ്യയുണ്ടു. ചില ചിത്രങ്ങള്‍....




Saturday, 26 August 2017

ഓണോത്സവം

    ഏറ്റവും സുന്ദരമായ സങ്കല്പങ്ങളില്‍ ഒന്നാണ് മഹാബലിയുടെ കഥ. കേരളം ഭരിച്ചിരുന്ന ഈ അസുര രാജാവിന്റെ ഭരണം ഭൂമിയിലെ ഏറ്റവും മികച്ച ഭരണമായി വാഴ്ത്തപ്പെടുന്നു. ആധികളും വ്യാധികളുമില്ലാത്ത കള്ളത്തരങ്ങളില്ലാത്ത ബാലമരണങ്ങളില്ലാത്ത എങ്ങും സന്തോഷം നിറഞ്ഞ ആ സ്വപ്നതുല്യഭരണത്തിന്റെ ഓര്‍മ്മകളുമായാണ് ഓരോ ഓണക്കാലവും കടന്നുവരുന്നത്. എല്ലാ മനസ്സുകളിലും നന്മമാത്രം പൂക്കുന്ന ആ കാലം നമ്മുടെ കുട്ടികളിലേക്കും എത്തിക്കേണ്ടതുണ്ട്. അതിനായുള്ള ശ്രമങ്ങളുമായാണ് ഓരോ വിദ്യാലയവും ഓണം ആഘോഷിക്കുന്നത്. ഉളിയില്‍ ഗവ.യു.പി.സ്കൂളിലെ ഓണോത്സവം ആഗസ്ത് 25, 30, 31 തീയ്യതികളിലായി നടത്താനാണ് തീരുമാനിച്ചിരുന്നത്.

ആഗസ്ത് 25 ന് നടത്തിയ ഓണോത്സവത്തിലെ ചില ചിത്രങ്ങള്‍ താഴെ..









ശാസ്ത്ര പ്രവര്‍ത്തനമാണ്

നാം ഏറ്റവും കൂടുതല്‍ പഠിക്കുന്നത് ചെയ്ത് പഠിക്കുമ്പോഴാണ്. അതിനായുള്ള അനുഭവങ്ങളാണ് ക്ലാസ്റൂമുകളില്‍ ഒരുക്കേണ്ടത്. ഏഴാം തരം അടിസ്ഥാന ശാസ്ത്രത്തിലെ ആസിഡുകളും ആല്‍ക്കലികളുമായി ബന്ധപ്പെട്ട് നടത്തിയ പരീക്ഷണങ്ങളില്‍ നിന്ന്....





ചിങ്ങം 1 കര്‍ഷക ദിനം

   കാര്‍ഷിക കേരളത്തിന്റെ പുനരുജ്ജീവനം ലക്ഷ്യമിട്ട് കേരളസര്‍ക്കാര്‍ ചിങ്ങം 1 കര്‍ഷക ദിനമായി ആഘോഷിക്കുന്നു. ദിനാചരണത്തിന്റെ ഭാഗമായി വിദ്യാലയത്തില്‍ അസംബ്ലി ചേര്‍ന്ന് ദിനാചരണസ്മരണകള്‍ പുതുക്കി. തെരഞ്ഞെടുക്കപ്പെട്ട എല്ലാ  ക്ലാസുകളിലും കൃഷി വകുപ്പ് നല്‍കിയ വിത്തുകള്‍ വിതരണം ചെയ്തു. കൃഷി പതിപ്പ് അസംബ്ലിയില്‍ പ്രകാശനം ചെയ്തു. കാര്‍ഷികോപകരണങ്ങളുടെ ചിത്രപ്രദര്‍ശനവും മത്സരവും നടത്തി. വിദ്യാലയത്തില്‍ പച്ചക്കറികൃ‍ി ആരംഭിക്കാനുള്ള പ്രാരംഭപ്രവര്‍ത്തനങ്ങള്‍ക്കും തുടക്കമായി.





Tuesday, 15 August 2017

സ്വാതന്ത്ര്യദിനവാരാഘോഷം

       1700 ല്‍ ഇന്ത്യയിലെ നാട്ടുരാജ്യങ്ങളുമായി കച്ചവടം ചെയ്യാനായി ഇംഗ്ലണ്ടില്‍ രൂപീകൃത്മായ കമ്പനിയാണ് ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി. ഈ കമ്പനിയുടെ പ്രതിനിധികള്‍ ഡല്‍ഹിയിലെ ഭരാണാധികാരികള്‍ക്ക് മുമ്പില്‍ കുമ്പിട്ടാണ് വ്യാപാരാവകാശങ്ങള് നേടിയെടുത്തത്. നാട്ടുരാജ്യങ്ങളുടെ അനൈക്യം സമര്‍ത്ഥമായി ചൂഷണം ചെയ്ത് അവര്‍ ഇന്ത്യയിലെ മിക്കവാറും നാട്ടുരാജ്യങ്ങളുടെ അധികാരം പിടിച്ചെടുത്തു. സിറാജ് ഉദ് ദൗളയും റോബര്‍ട്ട് ക്ലൈവും തമ്മില്‍ പ്ലാസിയില്‍ വെച്ച് നടന്ന 1757 ലെ യുദ്ധം നമ്മുടെ ഭാഗധേയം മാറ്റിമറിച്ചു. ചതിയും വഞ്ചനയും കുതികാല്‍വെട്ടും ഭൂഷണമാക്കിയ ബ്രിട്ടീഷുകാരുടെ കമ്പനി ഭരണം നടമാടി. അതിനെതിരെയുള്ള ആദ്യ പൊട്ടിത്തെറി ഉയരുന്നത് ഇന്ത്യന്‍ സമര ചരിത്രത്തിലെ ആദ്യ രക്തസാക്ഷി മംഗള്‍പാണ്ഡെയിലൂടെയാണ്. 1857 ലെ ആദ്യസ്വാതന്ത്ര്യസമരം പലകാരണങ്ങളാല്‍ പരാജയപ്പെട്ടെങ്കിലും ഇന്ത്യ ബ്രിട്ടീഷ് രാജ്ഞിയുടെ അധികാരത്തിലായി. ഇന്ത്യക്കാരുടെ ആത്മവീര്യത്തെ പലതരത്തില്‍ പ്രചോദിപ്പിച്ച് നിരവധി നേതാക്കള്‍ അവരുടെ ജീവിതം രാഷ്ടത്തിനായി സമര്‍പ്പിച്ചു. അത്തരം ശ്രമങ്ങളുടെയെല്ലാം പരിണിതഫലമായി വൈദേശിക നുകം നമ്മുടെ കഴുത്തില്‍ നിന്നും ഊരിമാറ്റാന്‍ 1947 ആഗസ്ത് 15 ഓടെ നമുക്ക് സാധിച്ചു. എങ്കിലും അടിമത്തത്തിന്റെ മാനസിക ചിഹ്നങ്ങള്‍ ചിന്തയിലും പ്രവൃത്തിയിലും നിന്ന് പൂര്‍ണമായി മാറ്റാന്‍ നമുക്കിനിയും സാധിച്ചിട്ടില്ല. ഗാന്ധിജി സ്വപ്നം കണ്ട സ്വയംപര്യാപ്തമായ ഗ്രാമങ്ങള്‍ നമുക്കെന്നാണ് യാഥാര്‍ത്ഥ്യമാക്കാന്‍ സാധിക്കുക ? കമ്പോള മുതലാളിത്ത ധാരാളത്തങ്ങള്‍ മാധ്യമങ്ങളിലൂടെ നിരന്തരം നമ്മുടെ അഹന്തയെ ഉയര്‍ത്തിക്കൊണ്ടേയിരിക്കുന്നു. എല്ലാവര്‍ക്കും അവരുടെ ആവശ്യത്തിനുള്ളത് ഭൂമിയിലുണ്ട് എന്നാല്‍ ആരുടെയും അത്യാര്‍ത്തിക്കുള്ളതില്ല എന്ന ഗാന്ധി വാക്യം ഇന്നും  എന്നും  പ്രസക്തമാണ്. നമ്മെ സ്വാതന്ത്ര്യത്തിന്റെ ശുദ്ധവായു ശ്വസിക്കാന്‍ പ്രാപ്തമാക്കിയ എല്ലാവര്‍ക്കും പ്രണാമങ്ങള്‍ അര്‍പ്പിച്ചുകൊണ്ട് നമുക്ക് നമ്മെ മറകക്കാതിരിക്കാം. എല്ലാവര്‍ക്കും ഹൃദ്യമായ സ്വാതന്ത്ര്യദിനാശംസകള്‍....
                                    
.
   ആഗസ്ത് 9 ക്വിറ്റ് ഇന്ത്യാ ദിനത്തില്‍ ആരംഭിച്ച സ്വാതന്ത്ര്യദിനാഘോഷ പരിപാടികള്‍ക്ക് സ്വാതന്ത്ര്യദിനപ്പുുലരിയിലെ പ്രവര്‍ത്തനങ്ങളോടെ വിരാമമായി. പതാക നിര്‍മ്മാണം, ഗാന്ധിത്തൊപ്പ നിര്‍മ്മാണം, പതിപ്പുകള്‍, പ്ലക്കാര്‍ഡ് നിര്‍മ്മാണം, പ്രസംഗം, ദേശഭക്തിഗാനാലാപനം,  കൊളാഷ്, പോസ്റ്റര്‍ രചനകള്‍, പതാകാവന്ദനം, ഡിസ്പ്ലേ, റാലി, പൊതുസമ്മേളനം, സംഗീതശില്പം, മള്‍ട്ടിമീഡിയ ക്വിസ്, പായസവിതരണം തുടങ്ങിയ വൈവിധ്യങ്ങളും ദേശീയബോധത്തെ വളര്‍ത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങളും നടത്തി.  






















































    പൊതു സമ്മേളനം വാര്‍ഡ് കൗണ്‍സിലര്‍ ശ്രീ അബ്ദുറഹ്മാന്‍ ഉദ്ഘാടനം ചെയ്തു. കൗണ്‍സിലര്‍ ശ്രീമതി ഷെരീഫ മാലിന്യമുക്തകേരളം പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പൂര്‍വ്വവിദ്യാര്‍ത്ഥിയും എവുത്തുകാരനുമായ ശ്രീ.എ.കെ. ബഷീര്‍ ശ്വാതന്ത്ര്യദിന സന്ദേശം നല്‍കി. എസ്.എം.സി പ്രസിഡന്‍റ് ശ്രീ.കെ.എ. ഷാജി അധ്യക്ഷനായ ചടങ്ങില്‍ പി.ടി.എ പ്രസിഡണ്ട് ശ്രീ. അബ്ദുള്‍ ഖാദര്‍, എസ്.എം.സി വൈസ് പ്രസിഡണ്ട് ശ്രീ. അബ്ദുള്‍സത്താര്‍, മദര്‍ പി.ടി..എ പ്രസിഡണ്ട് ശ്രീമതി രജനി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഹെഡ്മാസ്റ്റര്‍ സ്വാഗതവും സ്റ്റാഫ് സിക്രട്ടറി നന്ദിയും പറഞ്ഞു. കുട്ടികളുടെ വിവിധ കലാപരിപാടികള്‍ക്ക് ശേഷം പായസ വിതരണത്തോടെ ആഘോഷപരിപാടികള്‍ സമാപിച്ചു.