2018-2019 അധ്യയനവര്‍ഷത്തെ ആദ്യ ക്ലാസ് പി.ടി.എ ജൂലൈ 5 ന് വിദ്യാലയത്തില്‍ നടക്കും എല്ലാവര്‍ക്കും സ്വാഗതം

Sunday, 10 March 2019

പൂർവ്വ വിദ്യാർത്ഥി സംഗമം

പൂർവ്വ വിദ്യാർത്ഥി സംഗമം
---------------------------------------
   പതിനായിരക്കണക്കിന് വിദ്യാർത്ഥികൾക്ക് അറിവിന്റെ വെളിച്ചം പകർന്ന് 106 വർഷത്തെ പാരമ്പര്യമുള്ള ഉളിയിൽ ഗവ.യു.പി സ്കൂളിന്റെ പൂർവ്വ വിദ്യാർത്ഥികളുടെ സംഗമം സംഘടിപ്പിച്ചു. രാവിലെ ഇരിട്ടി നഗരസഭ ചെയർമാൻ പി.പി.അശോകന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ 


  പേരാവൂർ എം.എൽ.എ സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്തു. 

ഹെഡ്മാസ്റ്റർ പി.വി.ദിവാകരൻ മാസ്റ്റർ റിപ്പോർട്ട് അവതരിപ്പിച്ചു.

വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥിയും പ്രവാസി കവിയുമായ ശ്രീ.കെ.വി.അബ്ദുള്ള മുഖ്യാതിത്ഥി ആയിരുന്നു.


നഗരസഭ കൗൺസിലർമാരായ ഇ.കെ.മറിയം ടീച്ചർ

   ടി.കെ.ശരീഫ

വി.മനോജ് കുമാർ

എസ്.എം.സി ചെയർമാൻ എം.വി.ചന്ദ്രൻ 


പി.ടി.എ പ്രസിഡന്റ് കെ.അബ്ദുൽ ഖാദ മദർ പി.ടി.എ പ്രസിഡന്റ് ടി.പി.സുലൈഖ 
 വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായി കെ.രാജൻ

 കെ.ബാലകൃഷ്ണൻ

എം.അബ്ദുൽ സത്താർ

എം.അബ്ദുറഹ്മാൻ

എം.അജേഷ്

 സാബിറ ടീച്ചർ, അശ്റഫ് ബഷീർ ഉളിയിൽ

കെ.അബ്ദുള്ള മാസ്റ്റർ 

എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.ശ്രീ.എം.പി.അബ്ദുറഹിമാൻ സ്വാഗതവും

 ശ്രീ.പി.പി.ശറഫുദ്ദീൻ നന്ദിയും പറഞ്ഞു.



ഉച്ചക്ക് ശേഷം നടന്ന പ്രായമായ പൂർവ്വ വിദ്യാർത്ഥികളെയും മുൻ പ്രധാനാധ്യാപകരെയും ആദരിക്കുന്ന ചടങ്ങ് വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥിയും ആന്തൂർ നഗരസഭ ചെയർപേഴ്സണുമായ ശ്രീമതി പി.കെ.ശ്യാമള ടീച്ചർ ഉദ്ഘാടനം ചെയ്തു












മുൻ പ്രധാനാധ്യാപകരെ ഇരിട്ടി നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ ശ്രീ.പി.പി.ഉസ്മാൻ പൊന്നാട അണിയിച്ച് ആദരിച്ചു.





 ശ്രീ.കെ.മൂസക്കുട്ടി മാസ്റ്റർ അധ്യക്ഷത വഹിച്ചു. പൂർവ്വ വിദ്യാർത്ഥികൾ അവരുടെ അനുഭവങ്ങൾ പങ്ക് വെച്ചു.


തുടർന്ന് പൂർവ്വ വിദ്യാർത്ഥികളുടെയും സ്കൂളിലെ വിദ്യാർത്ഥികളുടെയും കലാപരിപാടികൾ അരങ്ങേറി.





രാവിലെ തുടങ്ങിയ ചടങ്ങിൽ ആയിരത്തോളം ആളുകൾ പങ്കുചേർന്നു.

 പരിപാടിയിൽ പങ്കെടുത്തവർക്കായി വിഭവ സമൃദ്ധമായ സദ്യ ഒരുക്കിയിരുന്നു. 




പരിപാടിയോട് സഹകരിച്ച് പരിപാടി വൻ വിജയകരമാക്കിയ മുഴുവൻ പേർക്കും നന്ദി രേഖപ്പെടുത്തുന്നു..

No comments:

Post a Comment