ഉളിയിൽ ഗവ.യു.പി സ്കൂളിലെ വാർഷിക ജനറൽ ബോഡി യോഗം നടന്നു..
ഹെഡ്മാസ്റ്റർ ശ്രീ..പി.വി.ദിവാകരൻ മാസ്റ്റർ സ്വാഗതം പറഞ്ഞു.
ചടങ്ങിൽ പി.ടി.എ പ്രസിഡന്റ് കെ.അബ്ദുൽ ഖാദർ അധ്യക്ഷത വഹിച്ചു..
ഹെഡ്മാസ്റ്റർ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു..
ചടങ്ങിൽ വ്യവസായിയും സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയുമായ ടി.കെ. മായിൻ സാഹിബ് സ്കൂൾ ക്ലാസ് ലൈബ്രറിയിലേക്ക് നൽകുന്ന അലമാര ഹെഡ്മാസ്റ്റർ ഏറ്റ് വാങ്ങി..
ചടങ്ങിൽ ശ്രീ. വി.ബഷീർ, ശ്രീ.രാജൻ എടക്കാനം,ശ്രീ.ശബീർ, ശ്രീമതി സി.എച്ച്.സീനത്ത് ടീച്ചർ എന്നിവർ സംസാരിച്ചു.. പി.ടി.എ, മദർ പി.ടി.എ, എസ്.എം.സി ഭാരവാഹികളെ ഐക്യകണ്ഡേന തെരഞ്ഞെടുത്തു..
വിദ്യാലയത്തിലെ രക്ഷിതാക്കളുടെ ഐക്യം തെളിയിക്കുന്നതായിരുന്നു വാർഷിക ജനറൽ ബോഡിയിൽ കണ്ടത്.. ജനറൽ ബോഡിയുമായി നല്ല സഹകരണം നടത്തിയ മുഴുവൻ രക്ഷിതാക്കൾക്കും നന്ദി രേഖപ്പെടുത്തുന്നു.
No comments:
Post a Comment