ശുചീകരണം
നിർത്താതെ പെയ്യുന്ന മഴയിൽ വെള്ളം കയറിയ നമ്മുടെ സ്കൂളും പരിസരവും വൃത്തിയാക്കി.. വിവിധ കമ്മിറ്റി ഭാരവാഹികൾ, അധ്യാപകർ, നാട്ടുകാർ എന്നിവരുടെ കൂട്ടായ പരിശ്രമത്തിന്റെ ഭാഗമായിട്ടാണ് ശുദ്ധീകരണ പ്രവൃത്തി നടന്നത്. രാവിലെ മുതൽ നടന്ന പ്രക്രിയയിൽ വൈകുന്നേരം വരെയും മുഴുവൻ ആളുകളുടെയും സഹകരണം ഉണ്ടായിരുന്നു.. ശുദ്ധീകരണ പ്രക്രിയയിൽ പങ്കാളികളായ മുഴുവൻ ആളുകൾക്കും നന്ദി രേഖപ്പെടുത്തുന്നു..