വിദ്യാലയത്തിന്റെ 105 -മത് വാര്‍ഷികാഘോഷം 2017 മാര്‍ച്ച് 18 ശനിയാഴ്ച രാവിലെ 10 മണിക്ക് ആരംഭിച്ചു. കുട്ടികളുടെ കലാപരിപാടികളോടെയാണ് വാര്‍ഷികാഘോഷത്തിന് തുടക്കമായത്. കഥകള്‍, കവിതകള്‍, നാടന്‍പാട്ടുകള്‍, ഉറുദു, അറബിക്, ഹിന്ദി, ഇംഗ്ലീഷ് ഗാനങ്ങള്‍, ഇംഗ്ലീഷ്, മലയാളം സ്കിറ്റുകള്‍, മാപ്പിളപ്പാട്ടുകള്‍, ഒപ്പന, തിരുവാതിര, കുച്ചുപ്പുടി, മോണോ- ആക്റ്റ്, മിമിക്രി, മാജിക് ഷോ, ദഫ്മുട്ട്, തുടങ്ങിയ വിവിധങ്ങളായ കലാപ്രകടനങ്ങള്‍ അരങ്ങിലെത്തി. പരിപാടികള്‍ വീക്ഷിക്കുന്നതിനായി രാവിലെ തൊട്ടേ നിരവധി രക്ഷിതാക്കളും എത്തിച്ചേര്‍ന്നിരുന്നു.
വൈകുന്നേരം നാല് മണിക്ക് സംസ്കാരിക സമ്മേളനം നടന്നു. സംസ്കാരിക സമ്മേളനത്തിന് മുന്നോടിയായി പ്രീ-പ്രൈമറി വിദ്യാര്‍ത്ഥികള്‍ അണിയിച്ചൊരുക്കിയ വിവിധ കലാപരിപാടികള്‍ നടന്നു. പ്രമുഖര്‍ പങ്കെടുത്ത സദസ്സ് പ്രൗഢഗംഭീരമായിരുന്നു. എസ്.എം.സി പ്രസിഡണ്ട് ശ്രീ.ഷാജി സ്വാഗതമാസംസിച്ച ചടങ്ങില്‍ ഹെഡ്മാസ്റ്റര്‍ ശ്രീ.പി.വി.ദിവാകരന്‍ വിദ്യാലയത്തിന്റെ വിപുലമായ പ്രവര്‍ത്തനങ്ങളുടെ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
നഗരസഭാധ്യക്ഷന്റെ അഭാവത്തില്‍ കൗണ്‍സിലര്‍ ശ്രീ.അബ്ദുറഹ്മാന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.
കൗണ്‍സിലര്‍ ശ്രീമതി ശെരീഫ എന്‍ഡോവ്മെന്റുകളും പി.ടി.എ പ്രസിഡണ്ട് ശ്രീ.അബ്ദുള്‍ ഖാദര്‍ സമ്മാനങ്ങളും വിതരണം ചെയ്തു.
വിദ്യാലയത്തില്‍ ഏറെക്കാലം പ്രവര്‍ത്തിച്ചിരുന്ന ശ്രീ.മൂസക്കുട്ടിമാസ്റ്റര്‍, ശ്രീ.എബ്രഹാം മാസ്റ്റര്‍ എന്നിവരെ വേദിയില്‍ ആദരിച്ചു.
മുന്‍ ഹെഡ്മാസ്റ്റര്‍ ശ്രീ.രവീന്ദ്രന്‍ മാസ്റ്റര്‍ , മദര്‍ പി.ടി.എ പ്രസിഡണ്ട് ശ്രീമതി രജനി, എസ്.എം.സി വൈസ് ചെയര്‍മാന്‍ ശ്രീ.സത്താര്‍, പി.ടി.എ വൈസ് പ്രസിഡണ്ട് ശ്രീ.പ്രകാശന്‍, മദര്‍ പി.ടി.എ വൈസ് പ്രസിഡണ്ട് ശ്രീമതി ജസീല മുഹമ്മദലി, സ്കൂള്‍ ലീഡര്‍ കുമാരി അവിഷ്ണ, സീനിയര്‍ അധ്യാപിക ശ്രമീതി കമലാക്ഷി എന്നിവര്‍ ആശംസകള്‍ അറിയിച്ചു. സ്റ്റാഫ് സിക്രട്ടറി ശ്രീമതി സീനത്ത് ടീച്ചറുടെ നന്ദി പ്രകടനത്തോടെ സംസ്കാരിക സമ്മേളനത്തിന് വിരാമമായി.

സംസ്കാരിക സമ്മേളനത്തിന് ശേഷം മുഴക്കുന്ന് കെ.കെ.ജി.എസ്.പി.എം സനോജ് മെമ്മോറിയല്‍ കളരി സംഘം അവതരിപ്പിച്ച കായികാഭ്യാസങ്ങള്‍ കാണികള്‍ വിസ്മയത്തോടെ നോക്കിക്കണ്ടു.
തുടര്‍ന്ന് കലോത്സവങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവെച്ച പ്രതിഭകളുടെ മാസ്മരിക പ്രകടനമായിരുന്നു.
ശേഷം ചാവശ്ശേരി ഹയര്‍സെക്കന്‍ഡറിയിലെ പ്രൈമറി വിഭാഗം കുട്ടികള്‍ അവതരിപ്പിച്ച ജില്ലാതലത്തിലെ മികച്ച രണ്ടാമത് നാടകം കട്ടന്‍ചായ അരങ്ങിലെത്തി. പ്രശസ്ത സംവിധായകനും ചാവശ്ശേരി ജി.എച്ച.എസ്.എസിലെ അധ്യാപകനുമായ ശ്രീ.തോമസ് ദേവസ്യ അണിയിച്ചൊരുക്കിയ നാടകം മദ്യവിപത്തിനെതിരെയള്ള ശക്തമായ സന്ദേശമായിരുന്നു.
രാത്രി 12 മണിയോടെ വാര്‍ഷികാഘോഷച്ചടങ്ങുകള്‍ പര്യവസാനിച്ചു.

No comments:
Post a Comment