ഇരിട്ടി നഗരസഭാ പരിധിയിലെ പൊതുവിദ്യാലയങ്ങളുടെ മികവുകള്‍ പങ്കെ വെക്കുക എന്ന ലക്ഷ്യത്തോടെയാണ് സി.ആര്.സി തലത്തില്‍ നേട്ടം 2017 ബാലോത്സവം വിദ്യാലയത്തില്‍ സംഘടിപ്പിച്ചതി. പൊതു വിദ്യാലയങ്ങളുടെ മികവ് സമൂഹത്തിലേക്കെത്തിക്കുന്നതിനുള്ള വേദിയായിരുന്നു ഇത്.
നേട്ടം 2017 ബലോത്സവത്തിന്റെ ഉദ്ഘാടനം നഗരസഭാ ചെയര്മാന് ശ്രീ.അശോകന് നിര്‍വ്വഹിച്ചു. ഹെഡ്മാസ്റ്റര് ശ്രീ.പി.വി.ദിവാകരന് സ്വാഗതമാശംസിച്ച ചടങ്ങില്‍ വാര്‍ഡ് കൗണ്‍സിലര്‍ അധ്യക്ഷനായിരുന്നു. പി.ടി.എ പ്രസിഡണ്ട്, എം.പി.ടി.എ പ്രസിഡണ്ട് , എസ്.എം.സി ചെയര്മാന് തുടങ്ങിയവര്‍ ആശംസ അറിയിച്ച ചടങ്ങില്‍ പ്രവര്ത്തനങ്ങലെക്കുറിച്ച് സി.ആര്.സി കോ-ഓഡിനേറ്റര്‍ ശ്രീമതി ലിജിന വിശദീകരിച്ചു. എസ്.ആര്.ജി കണ്‍വീനര്‍ ശ്രീമതി മഞ്ജുള ചടങ്ങില്‍ നന്ദി അറിയിച്ചു.
കുട്ടികളുടെ മികവാര്‍ന്ന പ്രവര്‍ത്തനങ്ങളുടെ അവതരണമായിരുന്നു ആദ്യഘട്ടത്തില്‍ നടന്നത്. ഇംഗ്ലീഷ്/ മലയാളം സ്കിറ്റുകള്‍, കവിതകള്‍ ഇംഗ്ലീഷ് / മലയാളം /അറബിക് /ഹിന്ദി കവിതകള്‍, നാടന്‍പാട്ടുകള്‍, ലളിതഗാനങ്ങള്‍, മിമിക്രി, ഏകാഭിനയങ്ങള്‍. തുടങ്ങിയ വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ ഏറെ ആകര്‍ഷകമായിരുന്നു.
വിഭവസമൃദ്ധമായ ഉച്ചഭക്ഷണത്തിനു ശേഷം വിദ്യാലയങ്ങളുടെ മികവ് അവതരണം വിവിധ മാര്‍ഗങ്ങളിലായി അവതരിപ്പിക്കപ്പെട്ടു. വീഡിയോ, റിപ്പോര്‍ട്ടിംഗ്, പവര്‍ പോയിന്റ് പ്രസന്റേഷന് തുടങ്ങിയ മാര്‍ഗങ്ങളിലൂടെ അവതരിപ്പിച്ച മികവുകള്‍ വൈവിധ്യമാര്‍ന്ന പഠനതന്ത്രങ്ങളും മാര്‍ഗങ്ങളും കുട്ടികളുടെ സര്വ്വതോന്മുഖമായ വികാസത്തിന് പരിഗണിക്കുന്നുണ്ടെന്നത് വ്യക്തമായി. സമാപന സമ്മേളനത്തില്‍ നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്മാന് ശ്രീ.ഉസ്മാന് പങ്കാളികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു. വാഹിദ് മാസ്റ്ററുടെ നന്ദിപ്രകടനത്തോടെ പ്രവര്‍ത്തനങ്ങള്‍ സമാപിച്ചു
No comments:
Post a Comment