ഏഴാംതരത്തിലെ പഠനം പൂര്‍ത്തിയാക്കി കൂടുതല്‍ ഉയരങ്ങളിലേക്ക് കുതിക്കാനൊരുങ്ങുന്ന വിദ്യാര്‍ത്ഥികള്‍ക്ക് യാത്രയയപ്പ് നല്‍കി. കുട്ടികള്‍ അവരുടെ പ്രൈമറി വിദ്യാഭ്യാസ കാലത്തെ അനുഭവങ്ങള്‍ പങ്കുവെച്ചു. പരിപാടികള്‍ അവതരിപ്പിച്ചു. ഹെഡ്മാസ്റ്ററും സഹഅധ്യാപകരും സംസാരിച്ചു. ഏറെ വികാരഭരിതമായ ചടങ്ങില്‍ അവരെ അവരാവാന്‍ സഹായിച്ച വിദ്യാലയമായി ഉളിയില്‍ യു.പി.സ്കൂളിനെ അടയാളപ്പെടുത്തി. കൂടുതല്‍ ഉയരങ്ങളിലേക്ക് കുതിക്കാനും നല്ല മനുഷ്യരായി സമൂഹത്തിന് നന്മകള്‍ നല്‍കാനും കഴിയട്ടെ എന്ന ആശംസയോടെ വിട. വിട. വിട
ഫോട്ടോയെടുപ്പിന് ശേഷം എല്ലാവരും വേദനയോടെ പ്രിയ കലാലയത്തോട് വിടപറഞ്ഞു.
No comments:
Post a Comment