കാലമിനിയുമുരുളും
വിഷു വരും
വര്‍ഷം വരും തിരുവോണം വരും
പിന്നൊയോരോ തളിരിനും പൂ വരും കായ് വരും
അപ്പോളാരെന്നുമെന്തെന്നുമാര്‍ക്കറിയാം?
നമുക്കിപ്പൊഴീ ആര്‍ദ്രയെ
ശാന്തരായ് സൌമ്യരായെതിരേല്‍ക്കാം!
വരിക സഖീ, അരികത്ത് ചേര്‍ന്ന് നില്‍ക്കൂ,
പഴയൊരു മന്ത്രം സ്മരിക്കാം
അന്യോന്യം ഊന്നുവടികളായ് നില്‍ക്കാം
വര്‍ഷം വരും തിരുവോണം വരും
പിന്നൊയോരോ തളിരിനും പൂ വരും കായ് വരും
അപ്പോളാരെന്നുമെന്തെന്നുമാര്‍ക്കറിയാം?
നമുക്കിപ്പൊഴീ ആര്‍ദ്രയെ
ശാന്തരായ് സൌമ്യരായെതിരേല്‍ക്കാം!
വരിക സഖീ, അരികത്ത് ചേര്‍ന്ന് നില്‍ക്കൂ,
പഴയൊരു മന്ത്രം സ്മരിക്കാം
അന്യോന്യം ഊന്നുവടികളായ് നില്‍ക്കാം
കാലമെത്രകഴിഞ്ഞാലും മലയാളിക്ക് മറക്കാനാവാത്ത കാര്‍ഷികോത്സവം - വിഷു പിന്നെയുമെത്തി.
കണിക്കൊന്നകള്‍ എന്നേ ഒരുങ്ങിക്കഴിഞ്ഞു ഗൃഹാതുരതയുടെ കാര്‍ഷിക സംസ്കൃതിയെ വരവേല്‍ക്കാന്‍.
വയലുകളും കുന്നുകളുമെല്ലാം റോഡ്പണിക്ക് പോയെങ്കിലും ഇനിയും നനവുവറ്റാത്ത ഇടങ്ങള്‍ ഇടനെഞ്ചിലുള്ള കാലത്തോളം നമുക്ക് മറക്കാതിരിക്കാം വിഷുവിനെ..
No comments:
Post a Comment