2018-2019 അധ്യയനവര്‍ഷത്തെ ആദ്യ ക്ലാസ് പി.ടി.എ ജൂലൈ 5 ന് വിദ്യാലയത്തില്‍ നടക്കും എല്ലാവര്‍ക്കും സ്വാഗതം

Saturday, 30 December 2017

പുതുവത്സരാശംസകള്‍

        


    എല്ലാവര്‍ക്കും സന്തോഷഭരിതമായ പുതുവര്‍ഷം ആശംസിക്കുന്നു. ഒപ്പം ചില കലണ്ടര്‍ വിശേഷങ്ങള്‍ കൂടി പങ്ക് വെക്കാം 
        കണക്കുകൂട്ടുക എന്നർത്ഥം വരുന്ന കലൻഡേ എന്ന പദത്തിൽ നിന്നുമാണ് കലണ്ടർ എന്ന പദമുണ്ടായത്. ഭൂമിശാസ്ത്രപരവും കാലാവസ്ഥാസം‌ബന്ധിയുമായ പ്രതിഭാസങ്ങളായിരുന്നു ആദ്യകാല കലണ്ടർ സം‌വിധാനങ്ങൾക്ക് അടിസ്ഥാനം. നൈൽ നദിയിലെ വർഷം തോറുമുണ്ടാകുന്ന വെള്ളപ്പൊക്കത്തെ അടിസ്ഥാനമാക്കി പ്രാചീന ഈജിപ്തുകാർ ഒരു കലണ്ടറിനു രൂപം നൽകിയിരുന്നു. പിന്നീട് ആകാശഗോളങ്ങളെ അടിസ്ഥാനമാക്കിയുള്ള കലണ്ടർ മെസൊപൊട്ടേമിയ, പ്രാചീനഭാരതം തുടങ്ങിയ സ്ഥലങ്ങളിൽ രൂപപ്പെട്ടു വന്നു

        ബി.സി45ൽ ഇന്നു കാണുന്ന കലണ്ടറിന്റെ ആദ്യരൂപമായ ജൂലിയൻ കലണ്ടർ നിലവിൽ വന്നു. സൂര്യന്റേയും ഭൂമിയുടേയും ചലനങ്ങളേക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായപ്പോൾ ജൂലിയൻ കലണ്ടറിന്റെ പ്രസക്തി നഷ്ടമാവുകയും 1582ൽ പോപ്പ് ഗ്രിഗറി പതിമൂന്നാമൻ ഗ്രിഗോറിയൻ കലണ്ടറുകൾക്ക് രൂപം നൽകുകയും ചെയ്തു.

          ഇന്ന് ലോകവ്യാപകമായി ഉപയോഗിയ്ക്കുന്ന കലണ്ടർ സം‌വിധാനമാണ് ഗ്രിഗോറിയൻ കലണ്ടർ. യേശുക്രിസ്തു ജനിച്ച വർഷത്തെ അടിസ്ഥാനമാക്കിയാണ് ഇത് തയ്യാറാക്കിയിരിയ്ക്കുന്നത്. ക്രിസ്തു ജനിച്ചിട്ട് 2017 വർഷങ്ങളായി എന്ന് വിശ്വസിക്കപ്പെടുന്നു. ക്രിസ്തുവിന്റെ ജനനത്തിനു ശേഷമുള്ള വർഷങ്ങളെ ക്രി.. എന്നും (.ഡി Anno Domini) ക്രിസ്തുവിന്റെ ജനനത്തിനു മുൻപുള്ള വർഷങ്ങളെ ക്രി.മു. (ബി.സി.) എന്നും ഈ സമ്പ്രദായത്തിൽ കുറിക്കുന്നു. Anno Domini എന്ന വാക്കിന് പുരാതന ലാറ്റിൻ ഭാഷയിൽ രക്ഷകൻറെ വർഷം എന്നാണർത്ഥം.

               റോമക്കാരനായ ഡയോണീഷ്യസ് ആണ് ക്രിസ്തുവർഷത്തിനു തുടക്കമിട്ടത്. അന്ന് നിലവിലുണ്ടായിരുന്ന റോമാബ്ദ കലണ്ടർ പ്രകാരം, റോമാബ്ദം 753 ലാണ് ക്രിസ്തു ജനിച്ചത് എന്നാണ് കണക്കാക്കിയിരുന്നത്. എന്നാൽ റോമാബ്ദം 754 നെ AD 1 ആയി പരിഗണിച്ചുകൊണ്ടാണ് ഡയോനീഷ്യസ് ക്രിസ്ത്വബ്ദം കണക്കു കൂട്ടിയത്. AD 525 ൽ ആണ് ഡയോണീഷ്യസ് ഈ കാലഗണനരീതിക്ക് തുടക്കമിട്ടത്.

            ചിങ്ങം മുതൽ കർക്കിടകം വരെ പന്ത്രണ്ട് മാസങ്ങളുള്ള ഒരു മലയാളം കലണ്ടർ കേരളത്തിൽ നിലവിലുണ്ട്. ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കർക്കിടകം എന്നിവയാണു ഇതിലെ മാസങ്ങൾ. ഇതിനു കേരള സർക്കാറിന്റെ അംഗീകാരമുണ്ട്.
          ഇന്ത്യയുടെ ഔദ്യോഗിക സിവിൽ കലണ്ടറാണ് ശക വർഷം അല്ലെങ്കിൽ ഇന്ത്യൻ ദേശീയ കലണ്ടർ. 1957 ൽ ഭാരത സർക്കാറിന്റെ കലണ്ടർ പരിഷ്കാര സമിതിയുടെ ശുപാർശയനുസരിച്ചു് ഇന്ത്യയുടെ ദേശീയ സിവിൽ കലണ്ടറായി ശകവർഷം അംഗീകരിക്കപ്പെട്ടു. ഗ്രിഗോറിയൻ കലണ്ടറനുസരിച്ചുള്ള‍ 78 ാം വർഷമാണു് ശകവർഷം എണ്ണിത്തുടങ്ങുന്നതു്. അതായതു് 2018 എന്നതു് ശകവർഷത്തിൽ 1940 ആണു്. ചൈത്രം മുതല്‍ ഫാല്‍ഗുനം വരെയുള്ള 12 മാസങ്ങളാണ് ഈ കലണ്ടറില്‍ ഉള്ളത്.
1          2 മാസവും ഏകദേശം 354 ദിവസവുമുള്ളതും ചന്ദ്രനെ അടിസ്ഥാനമാക്കിയുള്ളതുമായ ‌കലണ്ടറാണ് ഇസ്‌ലാമിക് കലണ്ടർ, അഥവാ ഹിജ്റ കലണ്ടർ. കേരളത്തിൽ അറബി മാസം എന്നും അറിയപ്പെടാറുണ്ട്. ഇത് എല്ലാ വർഷവും സൂര്യനെ അടിസ്ഥാനമാക്കിയുള്ള കലണ്ടറിൽ നിന്നും എകദേശം 11 ദിവസം കുറവായിരിക്കും. ഇസ്‌ലാമിക് വർഷങ്ങൾ സാധാരണ ഹിജ്റ വർഷം എന്ന് അറിയപ്പെടുന്നു. ഹിജ്റ വർഷം തുടങ്ങുന്നത് മുഹമ്മദ് നബി മക്കയിൽ നിന്നും മദീനയിലേക്ക് പലായനം ചെയ്ത വർഷമാണ്.



No comments:

Post a Comment