പയ്യന്നൂരില്‍ വെച്ച് നടന്ന കണ്ണൂര്‍ റവന്യൂജില്ലാ സ്കൂള്‍ കലോത്സവത്തില്‍ കുച്ചിപ്പുടി മത്സരത്തില്‍ എ ഗ്രേഡ് നേടി അനന്യ നമ്മുടെ വിദ്യാലയത്തിന്റെ അഭിമാനമായി മാറി. റവന്യൂ ജില്ലാ അറബിക് കലോത്സവത്തില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് നേടിയ വിദ്യാലയമെന്ന ബഹുമതി ഇത്തവണ നമുക്ക് സ്വന്തം. വളരെ മികച്ച പ്രകടനം പുറത്തെടുത്ത കുട്ടികള്‍ പങ്കെടുത്ത മിക്ക ഇനങ്ങളിലും എ ഗ്രേഡ് നേടി അഭിമാന താരങ്ങളായി. മേളക്ക് പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവരേയും കുട്ടികള്‍ക്കൊപ്പം അഭിനന്ദിക്കുന്നു. അറബിക് കലോത്സവത്തില്‍ കുട്ടികളെ മികച്ച രീതിയില്‍ പരിശീലിപ്പിച്ച പ്രിയങ്കരനായ ശ്രീ. വാഹിദ് മാഷിനെ പ്രത്യേകം അഭിനന്ദിക്കുന്നു
വിദ്യാലയത്തില്‍ ഉപജില്ലാ - ജില്ലാ തലങ്ങലില്‍ മികച്ച പ്രകടനം കാഴ്ചവെച്ച കുട്ടികളെ അഭിനന്ദിച്ചുകൊണ്ട് ഉളിയില്‍ ടൗണില്‍ ആഹ്ലാദ പ്രകടനം സംഘടിപ്പിച്ചു.
വിജയികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം ഹെഡ്മാസ്റ്റര്‍, മുന്‍ അധ്യാപകന്‍ ശ്രീ രാധാകൃഷ്ണന്‍ മാസ്റ്റര്‍, ശ്രീമതി കമലാക്ഷി ടീച്ചര്‍, ശ്രീ. രജീഷ് മാസ്റ്റര്‍ എന്നിവര്‍ ചേര്‍ന്ന് നടത്തി
No comments:
Post a Comment