2018-2019 അധ്യയനവര്‍ഷത്തെ ആദ്യ ക്ലാസ് പി.ടി.എ ജൂലൈ 5 ന് വിദ്യാലയത്തില്‍ നടക്കും എല്ലാവര്‍ക്കും സ്വാഗതം

Tuesday, 2 January 2018

പുതുവത്സരാഘോഷം- വിജയോത്സവം

   ക്രിസ്തുവര്‍ഷ കലണ്ടറിലെ ആദ്യ ദിനമായ ജനുവരി 1 വിദ്യാലയം വിപുലമായി ആഘോഷിച്ചു. പി.ടി.എ പ്രസിഡണ്ട് ശ്രീ. അബ്ദുള്‍ ഖാദര്‍, എസ്.എം.സി പ്രസിഡണ്ട് ശ്രീ. ഷാജി, എസ്.എം.സി.അംഗം ശ്രീ. നടുവനാട് സമദര്‍ശി ഗ്രന്ഥാലയം പ്രസിഡണ്ട് ശ്രീ.തോമസ് തുടങ്ങിയവര്‍ ആശംസ നേര്‍ന്ന് സംസാരിച്ചു. ചടങ്ങില്‍ വെച്ച് ഉപജില്ലാ- ജില്ലാ തലങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവെച്ച് കലാ-കായിക ശാസ്ത്ര സാമൂഹ്യശാസ്ത്ര, ഗണിത ശാസ്ത്ര പ്രവൃത്തി പരിചയ മേളയിലെ  വിദ്യാലയത്തിന്റെ അഭിമാന താരങ്ങളായവരെ അനുമോദിച്ചു. പുതുവത്സര കേക്ക് എല്ലാവരും ചേര്‍ന്ന് പങ്കിട്ടു. പുതിയ വര്‍ഷത്തില്‍ കൂടുതല്‍ ഉയരത്തിലെത്താനുള്ള ശ്രമം എല്ലാവരുടെ ഭാഗത്തു നിന്നും ഉണ്ടാവണമെന്ന് ഹെഡ്മാസ്റ്റര്‍ ശ്രീ.പി.വി.ദിവാകരന്‍ ആശംസിച്ചു. വിദ്യാലയത്തില്‍ നിന്നും പ്രമോഷനായി വളപട്ടണം ഹൈസ്കൂളിലേക്ക് പോകുന്ന സിനി ടീച്ചര്‍ക്ക് വിദ്യാലയം ആശംസാമംഗളങ്ങള്‍ നേര്‍ന്നു. ചടങ്ങില്‍ രക്ഷിതാക്കളും നാട്ടുകാരും പങ്കെടുത്തു.








No comments:

Post a Comment