2018-2019 അധ്യയനവര്‍ഷത്തെ ആദ്യ ക്ലാസ് പി.ടി.എ ജൂലൈ 5 ന് വിദ്യാലയത്തില്‍ നടക്കും എല്ലാവര്‍ക്കും സ്വാഗതം

Wednesday, 1 February 2017

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം

      സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങള്‍ മികവിന്റെ കേന്ദ്രങ്ങളാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാനസര്‍ക്കാര്‍ നടപ്പിലാക്കുന്ന പൊതു വിദ്യാലയ സംരക്ഷണത്തിന്റെ ഭാഗമായി ഉളിയില്‍ ഗവ.യു.പി.സ്കൂളിലും വിവിധങ്ങളായ പ്രവര്‍ത്തനങ്ങള്‍ നടന്നു. സംരക്ഷണ യജ്ഞത്തില്‍ പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ക്കും നാട്ടുകാര്‍ക്കുമൊപ്പം രക്ഷിതാക്കളും കുട്ടികളും അണിനിരന്നു. ഈ കൂട്ടായ്മയില്‍ ആദ്യം വിദ്യാല പരിസരം പ്ലാസ്റ്റിക് മാലിന്യ രഹിതമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നു.  


     തുടര്‍ന്ന് നടന്ന അസംബ്ലിയില്‍ കുട്ടികള്‍ക്കൊപ്പം മുതിര്‍ന്നവരും അണി നിരന്നു. ഹെഡ്മാസ്റ്റര്‍ ശ്രീ.പി.വി.ദിവാകരന്‍ എന്തുകൊണ്ട് പൊതു വിദ്യാലയങ്ങള്‍ നിലനില്‍ക്കണമെന്നും നമ്മുടെ ആഹാരം ആരോഗ്യം വിദ്യാഭ്യാസം എന്നിവ എങ്ങനെയായിരിക്കണമെന്നും രക്ഷിതാക്കള്‍ക്ക് പ്രത്യേകിച്ച അമ്മമാര്‍ക്ക് അതിലുള്ള പങ്ക് എന്താണന്നും വിശദീകരിച്ചുകൊടുത്തു
 
    സ്കൂള്‍ മാനേജ്മന്റ് കമ്മറ്റി ചെയര്‍മാന്‍ ശ്രീ.കെ.എം.ഷാജി വിദ്യാലയ സംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു
                     


    ഹ്രസ്വമായ ചടങ്ങുകള്‍ക്ക് ശേഷം ക്ലാസുകള്‍ ആരംഭിച്ചു. തുടര്‍ന്ന് രക്ഷിതാക്കളുടെയും നാട്ടുകാരുടെയും പൂര്‍വ്വവിദ്യാര്‍ത്ഥികളുടെയും സംസ്കാരിക പ്രവര്‍ത്തകരുടെയും കൂട്ടായ്മയില്‍ വിദ്യാലയം സംരക്ഷിക്കുമെന്നും വിദ്യാലയ മുന്നേറ്റത്തില്‍ ഭഗാഗമാക്കാകുമെന്നും ഓരോരുത്തരും ഉറപ്പു നല്‍കി. തന്റെ കുട്ടിക്ക് മികച്ച വിദ്യാഭ്യാസം നല്‍കാനുള്ള ശ്രമത്തിന് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു.



         11 മണിക്ക് ചടങ്ങുകള്‍ അവസാനിച്ചു.


No comments:

Post a Comment