ഒരു
രാജ്യത്തിന്റെ പരമാധികാരം
ജനങ്ങളിൽ നിഷിപ്തമായിരിക്കുകയും
തിരഞ്ഞെടുക്കപ്പെടുന്ന
പ്രതിനിധികൾ മുഖേന അത്
വിനിയോഗിക്കുകയും ചെയ്യുന്ന
ഭരണസമ്പ്രദായമാണ് റിപ്പബ്ലിക്.
ഇത്തരം
രാഷ്ട്രങ്ങൾ രാഷ്ട്രത്തലവനെ
തിരഞ്ഞെടുക്കുകയും ഭരണഘടനാപ്രകാരം
ഭരണം നിർവ്വഹിക്കുകയും
ചെയ്യുന്നു.
ഇന്ത്യ
ഒരു പരമാധികാര റിപ്പബ്ലിക്കായി
പ്രഖ്യാപിക്കപ്പെട്ട ദിവസമാണ്
1950
ജനവരി
26.
റിപ്പബ്ലിക്
ദിനാഘോഷത്തിലൂടെ ഈ ദിനത്തിന്റെ
സ്മരണയാണ് ലോകത്തിലെ ഏറ്റവും
വലിയ ജനാധിപത്യരാജ്യമായ നാം
പുതുക്കുന്നത്.
ഭാരതത്തിന്റെ
67-മത്
റിപ്പബ്ലിക് ദിനം വിദ്യാലയത്തില്‍
സമുചിതമായി ആഘോഷിച്ചു.
രാവിലെ
9.30
ന്
അസംബ്ലി ചേര്‍ന്നു.
ഹെഡ്മാസ്റ്റര്‍
ശ്രീ.പി.വി.ദിവാകരന്‍
പതാക ഉയര്‍ത്തി.
പി.ടി.എ പ്രസിഡണ്ട്, മദര്‍ പി.ടി.എ പ്രസിഡണ്ട്, അധ്യാപകര്‍, അധ്യാപക വിദ്യാര്‍ത്ഥികള്‍, കുട്ടികള്‍ എന്നിവര്‍ റിപ്പബ്ലിക് ദിനാശംസകള്‍ നേര്‍ന്നു.
തുടര്‍ന്ന് കുട്ടികള്‍ക്കായുള്ള വിവിധ മത്സര പരിപാടികള്‍ നടന്നു. ഓരോ ക്ലാസിലെയും അഞ്ചുപേരടങ്ങുന്ന കുട്ടികളുടെ ഗ്രൂപ്പ് തയ്യാറാക്കിയ ചുമര്‍പത്രികകളുടെ പ്രദര്‍ശനം നടന്നു. പ്രീ-പ്രൈമറി, ഒന്ന്, രണ്ട് ക്ലാസുകളിലെ കുട്ടികള്‍ക്കായി ചിത്രരചനാ മത്സരവും നാലുമുതല്‍ ഏഴുവരെയുള്ള ക്ലാസുകളിലെ കുട്ടികള്‍ക്കായുള്ള കൊളാഷ് നിര്‍മ്മാണ മത്സരവും നടത്തി. തുടര്‍ന്ന് ദേശഭക്തി ഗാനാലാപന മത്സരവും പ്രസംഗ മത്സരവും നടത്തി.
യു.പി.ക്ലാസുകളിലെ കുട്ടികള്‍ക്കായി ഇന്ത്യ നേരിടുന്ന വെല്ലുവിളികള്‍ എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള ലേഖന മത്സരവും നടത്തി. എല്ലാ പ്രവര്‍ത്തനങ്ങളിലും മികച്ച പങ്കാളിത്തം ഉണ്ടായിരുന്നു. അവസാനമായി നടത്തിയ മള്‍ട്ടി മീഡിയ ക്വിസ്- ഇന്ത്യ എന്റെ രാജ്യം ആവേശകരമായിരുന്നു. പിക്ചര്‍ റൗണ്ട്, ഓപ്ഷന്‍ റൗണ്ട്, ഓഡിയോ റൗണ്ട്, വീഡിയോ റൗണ്ട് എന്നിങ്ങനെ നാലു റൗണ്ടുകളിലായി നടന്ന മത്സരം ശ്രദ്ധേയമായിരുന്നു. എല്ലാ കുട്ടികള്‍ക്കും മധുരപലഹാര വിതരണവും നടത്തി.

No comments:
Post a Comment