വിദ്യാഭ്യാസം
ഭാവിയിലേക്കുള്ള നിക്ഷേപമാണ്.
ഒരു
സമൂഹം എങ്ങനെയാകണമെന്ന്
തീരുമാനിക്കപ്പെടുന്നത് ആ
സമൂഹത്തിന് ഇന്ന് നല്‍കുന്ന
വിദ്യാഭ്യാസമാണ്.
അതു
കൊണ്ട് തന്നെയാണ് എല്ലാ
സമൂഹങ്ങളും വിദ്യാഭ്യാസത്തിന്
അതിയായ പ്രധാന്യം നല്‍കുന്നത്.
ഇന്ത്യയിലെ
ഇതര സംസ്ഥാനങ്ങളേക്കാള്‍
ഇക്കാര്യത്തില്‍ തെളിച്ചമുള്ള
സമൂഹമായിരുന്നു നമ്മുടേത്
എന്നതിനാലാണ് കേരളീയ മാതൃക
എന്നത് നമുക്ക് അഭിമാനമായി
മാറിയത്.
വിദ്യാലയത്തിന്റെ
വികസന കാഴ്ചപ്പാടുകള്‍ പൊതു
സമൂഹവുമായി പങ്ക് വെക്കുക,
സമൂഹത്തിന്റെ
പിന്തുണ തേടുക തുടങ്ങിയ
ലക്ഷ്യങ്ങളോടെയാണ് 2017
ജനുവരി
25
ന്
വിദ്യാലയത്തില്‍ വികസന
സെമിനാര്‍ സംഘടിപ്പിച്ചത്.
സ്റ്റാഫ്
സിക്രട്ടറി ശ്രീമതി സീനത്ത്
ടീച്ചര്‍ ചടങ്ങില്‍
സ്വാഗതമാശംസിച്ചു.
എസ്.എം.സി
ചെയര്‍മാന്‍ ശ്രീ.കെ.എം.ഷാജി
അധ്യക്ഷനായിരുന്നു.
കൗണ്‍സിലര്‍
ശ്രീമതി.
മറിയം
ടീച്ചര്‍ സെമിനാറിന്റെ
ഉദ്ഘാടനം നിര്‍വ്വഹിച്ചു.
ഹെഡ്മാസ്റ്റര്‍
ശ്രീ.പി.വി.ദിവാകരന്‍
മാസ്റ്റര്‍ വികസന രേഖ
അവതരിപ്പിച്ചു.
തുടര്‍ന്ന്
വിപലമായ ചര്‍ച്ച നടന്നു.
പി.ടി.എ
പ്രസിഡണ്ട് ശ്രീ.
അബ്ദുള്‍
റഹ്മാന്‍,
മുന്‍
പി.ടി.എ
പ്രസിഡണ്ട് ശ്രീ.രാജന്‍,
ശ്രീ.എം.അലി,
ശ്രീ.സി.ടി.അബ്ദുള്ള,
ശ്രീ.
അബ്ദുള്‍
സത്താര്‍,
ശ്രീ.ഷറഫുദ്ദീന്‍,
ശ്രീ.
എം.വി.അബ്ദുള്‍
റഹ്മാന്‍,
ശ്രീ.സനല്‍കുമാര്‍,
ശ്രീ.കെ.ടി.അബ്ദുള്‍
റഹ്മാന്‍ തുടങ്ങിയവര്‍ അവരുടെ
വികസന കാഴ്ചപ്പാടുകളും
വിദ്യാലയ അനുഭവങ്ങളും പങ്ക്
വെക്കുകയും വിദ്യാലയത്തിന്റെ
എല്ലാ വികസന ശ്രമങ്ങള്‍ക്കും
സര്‍വ്വ പിന്തുണയും വാഗ്ദാനം
ചെയ്തു.
എസ്.എം.സി.ചെയര്‍മാന്‍
വികസന കാഴ്ചപ്പാടുകള്‍
ക്രോഡീകരിച്ചു.
കൂടുതല്‍
പങ്കാളിത്തത്തോടെ വിപുലമായ
യോഗം വിളിച്ചു ചേര്‍ക്കാനും
യോഗത്തില്‍ ധാരണയായി.
മദര്‍
പി.ടി.എ
പ്രസിഡണ്ട് ശ്രീമതി.ശ്രീജയുടെ
നന്ദി പ്രകാശനത്തോടെ സെമിനാര്‍
സമാപിച്ചു.
No comments:
Post a Comment