സമഗ്ര
ഗുണമേന്മാ വിദ്യാലയ വികസനം
യാഥാര്‍ത്ഥ്യമാക്കുന്നതിനുള്ള
കൂട്ടായ ശ്രമത്തിലാണ്
പൊതുവിദ്യാഭ്യാസ വകുപ്പും
സര്‍വ്വശിക്ഷാ അഭിയാനും
പ്രാദേശിക സര്‍ക്കാരുകളും.
കുട്ടികളെ
പഠന മികവിലേക്ക് നയിക്കുന്നതില്‍
വിദ്യാലയങ്ങള്‍ക്കൊപ്പം
രക്ഷിതാക്കളും അണിചേരേണ്ടതുണ്ട്.
ഇതില്‍
ക്ലാസ് പി.ടി.എകള്‍ക്കുള്ള
പങ്ക് ബോധ്യപ്പെടുത്തിനായി
നടപ്പിലാക്കുന്ന പ്രവര്‍ത്തന
പദ്ധതിയാണ് ഒത്തുപിടിക്കാം
മുന്നേറാം.
അര്‍ദ്ധവാര്‍ഷിക
മൂല്യനിര്‍ണയഫലങ്ങള്‍
രക്ഷിതാക്കളെ അറിയിക്കുന്നതിനൊപ്പം
പഠനനേട്ടത്തിന് അവരുടെ സഹായം
കൂടി തേടിക്കൊണ്ടുള്ളതായിരുന്നു
ഇപ്രാവശ്യത്തെ ക്ലാസ് തല
പി.ടി.എ
കള്‍.
വിദ്യാലയത്തില്‍
ക്ലാസ് തല പി.ടി.എ
യോഗങ്ങളുടെ ഉദ്ഘാടനം വാര്‍ഡ്
കൗണ്‍സിലര്‍ ശ്രീ.അബ്ദുള്‍
റഹ്മാന്‍ നിര്‍വ്വഹിച്ചു.
പി.ടി.എ
പ്രസിഡണ്ട് അധ്യക്ഷനായിരുന്നു.
മറ്റ്
പ്രവര്‍ത്തനങ്ങള്‍ക്ക് അതതു
ക്ലാസിലെ കുട്ടികള്‍ തന്നെ
നേതൃത്വം നല്‍കി.
വിവിധ
സെഷനുകളിലായി നടന്ന മറ്റ്
പ്രവര്‍ത്തനങ്ങള്‍ക്ക്
അധ്യാപകര്‍ നേതൃത്വം നല്‍കി.
കുട്ടികളുടെ
പ്രകടനങ്ങളും ഉണ്ടായിരുന്നു.
No comments:
Post a Comment