അത്യുന്നതങ്ങളില്‍
ദൈവത്തിന് മഹത്വം
സന്മനസ്സുള്ളവര്‍ക്ക്
ഭൂമിയില്‍ സമാധാനം
തിരുപ്പിറവിയുമായി
ഒരു ക്രിസ്തുമസ് കാലം കൂടി
വരവായി.
ഭൂമിയിലെ
എല്ലാ മനുഷ്യരുടെയും നന്മ
കാംക്ഷിച്ച യേശുദേവന്റെ
പിറന്നാള്‍ ദിനമായാണ് ക്രിസ്തുമത
വിശ്വാസികള്‍ ക്രിസ്തുമസ്
ആഘോഷിക്കുന്നതെങ്കിലും അത്
മതാതീതമായ ആഘോഷമായി മാറിയിട്ടുണ്ട്.
മിക്ക
സ്ഥലങ്ങളിലും പരസ്പരം സമ്മാനങ്ങൾ
കൈമാറാനും ബന്ധങ്ങൾ പുതുക്കാനുമുള്ള
അവസരമായാണ് ഈ ദിവസം
കണക്കാക്കപ്പെടുന്നത്.
വിദ്യാലയത്തിലും
ക്രിസ്തുമസ് ആഘോഷപരിപാടികള്‍
നടന്നു.
ഹെഡ്മാസ്റ്റര്‍
ശ്രീ.പി.വി.ദിവാകരന്‍
മാസ്റ്റര്‍ കേക്ക് മുറിച്ച്
ആഘോഷങ്ങള്‍ക്ക് തുടക്കമിട്ടു.
പുതുവത്സരാശംസകളും
ക്രിസ്തുമസ് ആശംസകളും നേര്‍ന്നു.
7 ബി
ക്ലാസിലെ കുട്ടികള്‍ തയ്യാറാക്കിയ
പുല്‍ക്കൂട് ഏറെ മനോഹരമായിരുന്നു.
വിദ്യാലയത്തെ
സ്നേഹിക്കുന്ന എല്ലാ
സുമനസ്സുകള്‍ക്കും ഹൃദയം
നിറഞ്ഞ നവവത്സരാശംസകള്‍
No comments:
Post a Comment