ശുദ്ധജലവും
ശുദ്ധവായുവും ജൈവകാര്ഷികോല്പന്നങ്ങളും
സമൃദ്ധമായി കിട്ടുന്നയിടമാക്കി
കേരളത്തെ വീണ്ടെടുക്കുവാനുള്ള
ഒരു പരിശ്രമമാണ് ഹരിതകേരളം
എന്ന ബൃഹദ്പദ്ധതി.
'Clean through green' (പച്ചയിലുടെ
വൃത്തിയിലേക്ക്)
എന്നതാണ്
ഈ പദ്ധതി ഉയര്‍ത്തുന്ന
മുദ്രാവാക്യം.
ഹരിതകേരളം
പദ്ധതിയുടെ കേരളത്തിലെ
കുളങ്ങളും നദികളും കായലുകളും
തടാകങ്ങളും എന്ന് വേണ്ട സമസ്ത
ജലസ്രോതസുകളും ജലസംഭരണികളും
മാലിന്യമുക്തമാക്കും.
ഖരമാലിന്യം
സംസ്കരിച്ച് ജൈവവളമുണ്ടാക്കി
പച്ചക്കറിയടക്കമുള്ള വിളകള്‍
കൃഷി ചെയ്ത് ഒരു ഹരിതകേരളം
സൃഷ്ടിക്കും.
ഓരോ
പഞ്ചായത്തിലും ആവശ്യമായതിന്റെ
അമ്പത് ശതമാനം കാര്ഷികവിളകളെങ്കിലും
ആദ്യഘട്ടത്തില്‍ ജൈവരീതിയില്‍
ഉല്പാദിപ്പിക്കുന്നുവെന്ന്
ഉറപ്പുവരുത്തും.
സൗരോര്‍ജം,
കാറ്റ്
എന്നിവയുടെ സാധ്യതകള്‍
പൂര്‍ണമായും ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള
പദ്ധതികള്‍ ഇതോടൊപ്പം
നടപ്പിലാക്കും.
സ്വകാര്യമേഖലയില്‍
നിന്നുള്‍പ്പടെ ആയിരിക്കും
ഇതിനാവശ്യമായ ഫണ്ട് സ്വരൂപിക്കുക.
വലിയ
തോതിലുള്ള ജനപങ്കാളിത്തം
ആവശ്യമുള്ള പദ്ധതിയാണിത്.
എല്ലാ
വിഭാഗം ജനങ്ങളും ഈ ബൃഹദ്പദ്ധതിയുമായി
സഹകരിക്കണമെന്ന് സര്‍ക്കാര്‍
അഭ്യര്‍ത്ഥിക്കുന്നു.
ഹരിത
കേരളം പദ്ധതിയുടെ വിദ്യാലയ
തല ഉദ്ഘാടനം ഇരിട്ടി മുനിസിപ്പല്‍
കൗണ്‍സിലര്‍ ശ്രീ.എം.പി.
അബ്ദുള്‍റഹ്മാന്‍
നിര്‍വ്വഹിച്ചു.
പി.ടി.എ
പ്രസിഡണ്ട് ശ്രീ.
അബ്ദുള്‍റഹ്മാന്‍,
എസ്.എം.സി
ചെയര്മാന് ശ്രീ.ഷാജി
എന്നിവര്‍ സംസാരിച്ചു.
ഹെഡ്മാസ്റ്റര്
ശ്രീ.പി.വി.ദിവാകരന്
മാസ്റ്റര്‍ സ്വാഗതമാശംസിച്ചു.
പി.ടി.എ
വെസ് പ്രസിഡണ്ട് ശ്രീ.പ്രകാശന്,
എം.പി.ടി.എ
പ്രസിഡണ്ട് ശ്രീമതി രജനി ,
പി.ടി.എ
അംഗങ്ങള്‍,
നാട്ടുകാര്‍
തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
ചടങ്ങില്‍
വെച്ച് ഡയലോഗ് സെന്റര്‍
ഉളിയില്‍ പ്രവര്‍ത്തകര്‍
സ്കൂള്‍ ലൈബ്രറിയിലേക്ക്
പുസ്തകങ്ങള്‍ നല്കി.
ശ്രീ.ഹാഷിം
നല്കിയ പുസ്തകങ്ങള്‍ സ്കൂള്‍
ലീഡര്‍ അവിഷ്ണയും രജീഷ് മാഷും
ചേര്‍ന്ന് ഏറ്റുവാങ്ങി.
സജിത്ത്
മാഷ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
തുടര്‍ന്ന് സ്കൂളിലെ പച്ചക്കറിത്തോട്ടത്തിലെ വിത്തിടീല്‍ പ്രവൃത്തികളുടെ ഉദ്ഘാടനം കൗണ്‍സിലര്‍ നിര്‍വ്വഹിച്ചു. കൃഷി അസിസ്റ്റന്റ് ശ്രീ. മഹേഷ് പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു.
പോളിത്തീന്‍
വിമുക്ത വിദ്യാലയം
യാഥാര്‍ത്ഥ്യമാക്കാനുള്ള
പ്രവര്‍ത്തനങ്ങള്‍ക്ക് ഇതോടെ
തുടക്കമായി.
No comments:
Post a Comment