2018-2019 അധ്യയനവര്‍ഷത്തെ ആദ്യ ക്ലാസ് പി.ടി.എ ജൂലൈ 5 ന് വിദ്യാലയത്തില്‍ നടക്കും എല്ലാവര്‍ക്കും സ്വാഗതം

Saturday, 17 November 2018

കേരള പിറവി ആഘോഷം


കേരള പിറവി ആഘോഷം

   കേരള പിറവിയുടെ 62)o വാർഷികം വിവിധ പരിപാടികളോടെ ഉളിയിൽ ഗവ.യു.പി സ്കൂളിൽ ആചരിച്ചു.. രാവിലെ ചേർന്ന അസംബ്ലിയിൽ ഹെഡ്മാസ്റ്റർ പി.വി.ദിവാകരൻ മാസ്റ്റർ കേരള പിറവി സന്ദേശം നൽകി.. സി.എച്ച്.സീനത്ത് ടീച്ചർ കുട്ടികൾക്ക് കേരള പിറവി പ്രതിജ്ഞ ചൊല്ലി കൊടുത്തു.. 







വിദ്യാരംഗം കലാ സാഹിത്യവേദി തയ്യാറാക്കിയ കൊളാഷ് , 7 B യിലെ വിദ്യാർത്ഥികൾ തയ്യാറാക്കിയ കേരളപിറവി ദിന മാഗസിൻ എന്നിവയുടെ പ്രകാശനം ഹെഡ്മാസ്റ്റർ നിർവഹിച്ചു.. 






തുടർന്ന് സംഗീത നൃത്തം, സംഘഗാനം, പ്രസംഗം, എന്നിവ അരങ്ങേറി.. ക്വിസ്, ഉപന്യാസ രചന, കവിത രചന, ചിത്രരചന തുടങ്ങിയ മത്സരങ്ങൾ നടന്നു..






 തുടർന്ന് ചേർന്ന സ്റ്റാഫ് മീറ്റിങ്ങിൽ ഹെഡ്മാസ്റ്റർ സ്റ്റാഫ് അംഗങ്ങൾക്ക് പ്രതിജ്ഞ ചൊല്ലി കൊടുത്തു.. പ്രകൃതി സൗഹൃദമായ രീതിയിലായിരുന്നു ആഘോഷ പരിപാടി സംഘടിപ്പിച്ചത്...  ഫ്ലക്സ് ബാനറുകൾക്ക് പകരം എഴുതിയ ബാനറാണ് ഉപയോഗിച്ചത്..

No comments:

Post a Comment