ഉളിയില്‍ ഗവ.യു.പി.സ്കൂളിലെ സ്കൂള്‍ തല കായികമേള സമാപിച്ചു. രണ്ടു ദിനങ്ങളിലായി നടന്ന മേളക്ക് തുടക്കമിട്ടുകൊണ്ട് വര്‍ണശബളമായ മാര്‍ച്ച് പാസ്റ്റ് നടന്നു. ഉളിയില്‍ ഗവ.യു.പി.സ്കൂളിന്റെ കരുത്തും ആത്മവിശ്വാസവും പ്രകടിപ്പിക്കുന്ന രീതിയിലായിരുന്നു മാര്‍ച്ച് പാസ്റ്റ്. മാര്‍ച്ച് പാസ്റ്റിനു മുമ്പായി ഹെഡ്മാസ്റ്റര്‍ ശ്രീ പി.വി.ദിവാകരന്‍ കായികമേളക്ക് തുടക്കം കുറിച്ചുകൊണ്ട് പതായ ഉയര്‍ത്തി. മാര്‍ച്ച് പാസ്റ്റില്‍ കായികതാരങ്ങളുടെ സല്യൂട്ട് അദ്ദേഹം സ്വീകരിച്ചു. മാര്‍ച്ച് പാസ്റ്റിനു ശേഷം കായികതാരങ്ങളെല്ലാവരും സ്പോര്‍ട്സ്മാന്‍ സ്പിരിറ്റോടെ പ്രവര്‍ത്തിക്കുമെന്ന് പ്രതിജ്ഞയെടുത്തു.
എല്ലാ കുട്ടികളേയും ബ്ലു, ഗ്രീന്‍, റെഡ്, യെല്ലോ ഹൗസുകളാക്കിത്തിരിച്ചാണ് മത്സരപരിപാടികളില്‍ പങ്കെടുപ്പിച്ചിരുന്നത്. എല്ലാ കുട്ടികള്‍ക്കും പങ്കാളിത്തം ഉറപ്പിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ നേരത്തെ പൂര്‍ത്തിയാക്കിയിരുന്നു. പ്രളയം കാരണം നിര്‍ജീവമായിപ്പോയ ഉപജില്ലാ മത്സരങ്ങളിലെ പങ്കാളിത്തം മറികടക്കാനുള്ള ശ്രമങ്ങളാണ് വിദ്യാലയം ഏറ്റെടുത്തത്.
ഉളിയില്‍ ഗവ.യു.പി.സ്കൂളിലെ ജീവനക്കാരുടെ കൂട്ടായ്മയില്‍ ആവേശകരമായ പ്രകടനങ്ങളാണ് കായികതാരങ്ങള്‍ പുറത്തെടുത്തത്. കൂടുതല്‍ വേഗത്തിലും കൂടുതല്‍ ദൂരത്തിലും കൂടുതല്‍ ഉയരത്തിലും കൂടുതല്‍ ശക്തിയിലും തങ്ങളുടെ കായികപരമായ കഴിവുകള്‍ പുറത്തെടുക്കാന്‍ കുട്ടികള്‍ മത്സരിച്ചു. വൈകുന്നരത്തെ ചാറ്റല്‍മഴയെ കൂസാതെ മത്സരയിനങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സാധിച്ചു. കൂടുതല്‍ പോയിന്റുകള്‍ നേടാന്‍ ഓരോ ഗ്രൂപ്പും മത്സരിച്ചപ്പോള്‍ പോയിന്റുകളുടെ ഗ്രാഫ് മാറിമാറി വന്നു. ജയിച്ചതാരെന്നല്ല പങ്കാളിത്തം എത്രത്തോളമുണ്ടെന്നാണ് വിലയിരുത്തപ്പെട്ടത്. വിജയികള്‍ക്ക് ആകര്‍ഷകമായ വരവേല്പാണ് നല്‍കിയത്. വിക്ടറി സ്റ്റാന്റില്‍ വെച്ച് മെഡലുകളും കിരീടവുമണിയിച്ച് അവര്‍ക്ക് ജീവിതത്തില്‍ മറക്കാന്‍ പറ്റാത്ത അനുഭവമാണ് പകര്‍ന്നു നല്‍കിയത്.
കായികമേളയുടെ വിജയിത്തിനായി അക്ഷീണം പ്രവര്‍ത്തിച്ച എല്ലാവരേയും വിദ്യാലയം അനുമോദിക്കുന്നു.
No comments:
Post a Comment