ലോകത്തിലെ
ഏറ്റവും മികച്ച ഭരണ സംവിധാനമാണ്
ജനാധിപത്യം.
ജനാധിപത്യ
ഭരണക്രമത്തിന് ഗോത്രഭരണ
സംവിധാനത്തോളം പഴക്കമുണ്ട്.
ലോകത്തിലെ
ഏറ്റവും ബൃഹത്തായ ജനാധിപത്യരാജ്യമാണ്
ഇന്ത്യ.
അതുകൊണ്ട്
തന്നെ ജനാധിപത്യത്തിന്റെ
വഴികള്‍ നാം പരിചയപ്പെടേണ്ടതുണ്ട്.
ഇതിനായുള്ള
എളിയ ശ്രമമാണ് സ്കൂള്‍
സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ
നേതൃത്വത്തില്‍ വിദ്യാലയത്തില്‍
നടത്തിയ സ്കൂള്‍ പാര്‍ലമെന്റ്
തെരഞ്ഞെടുപ്പ്.
കൃത്യമായ
നടപടിക്രമങ്ങള്‍ പാലിച്ച്
ക്ലബ്ബ് കണ്‍വീനര്‍ റീജ
ടീച്ചര്‍ വരണാധികാരിയായി
നടത്തിയ തെരഞ്ഞെടുപ്പില്‍
ഇലക്ട്രോണിക് വോട്ടിംഗ്
യന്ത്രങ്ങളാണ് പ്രയോജനപ്പെടുത്തിയത്.
ഒന്നാം
തരം മുതല്‍ ഏഴാം തരം വരെയുള്ള
എല്ലാ കുട്ടികളും വോട്ടര്‍മാരായെത്തിയ
തെരഞ്ഞെടുപ്പില്‍ സ്കൂള്‍
ലീഡര്‍,
ഡെപ്യൂട്ടി
ലീഡര്‍,
സ്പീക്കര്‍
സ്ഥാനത്തേക്കാണ് തെരഞ്ഞെടുപ്പ്
നടന്നത്.
സ്കൂള്‍
ലീഡര്‍ സ്ഥാനത്തേക്ക് നാലും
ഡപ്യൂട്ടി ലീഡര്‍ സ്ഥാനത്തേക്ക്
അഞ്ചും സ്പീക്കര്‍ സ്ഥാനത്തേക്ക്
എട്ടും സ്ഥാനാര്‍ത്ഥികള്‍
മത്സരിച്ചു.
കുട്ടികള്‍
തന്നെയാണ് എല്ലാ പ്രവര്‍ത്തനങ്ങളും
നിയന്ത്രിച്ചത്.
ഉച്ചക്ക്
രണ്ടുമണിക്ക് ഹെഡ്മാസ്റ്റര്‍
തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചു.
കാര്‍ത്തിക
സ്കൂള്‍ ലീഡറായും അഞ്ജന
ഡപ്യൂട്ടി ലീഡറായും സായന്ത്
സ്പീക്കറായും തെരഞ്ഞെടുക്കപ്പെട്ടു.
പ്രതിനിധികളുടെ
സത്യപ്രതിജ്ഞ തിങ്കളാഴ്ച
നടക്കും.
കുട്ടികള്‍ക്ക്
ജനാധിപത്യ നടപടിക്രമങ്ങള്‍
പരിചയപ്പെടാന്‍ ഏറെ സഹായകരമായിരുന്നു
പ്രവര്‍ത്തനങ്ങള്‍.
No comments:
Post a Comment