മലയാളത്തിന്റെ
പ്രിയ കഥാകാരനാണ് വൈക്കം
മുഹമ്മദ് ബഷീര്‍.
അദ്ദേഹത്തിന്റെ
ചരമദിനം സമുചിതമായി വിദ്യാലയത്തില്‍
ആചരിച്ചു.
ബഷീര്‍
കൃതികളുടെ പ്രദര്‍ശനം,
ക്വിസ്,
സിനിമാ
പ്രദര്‍ശനം (ഒരു
മനുഷ്യന്‍),
അനുസ്മരണം
തുടങ്ങിയ പരിപാടികള്‍
സംഘടിപ്പിച്ചു.
ചുമര്‍
പത്രികകളും ക്ലാസുകളില്‍
രൂപം കൊണ്ടു.
ഇനി
ബഷീറിനെപ്പറ്റി ചില കാര്യങ്ങള്‍
ചുവടെ കൊടുക്കുന്നു.
1908
ജനുവരി
21-ന്
കോട്ടയം ജില്ലയിലെ വൈക്കം
താലൂക്കില്‍പ്പെടുന്ന
തലയോലപ്പറമ്പില്‍ ജനിച്ചു.
സാമാന്യവിദ്യാഭ്യാസം
നേടിയശേഷം നാടുവിട്ട്
കോഴിക്കോട്ടെത്തി.
സാമാന്യവിദ്യാഭ്യാസം
നേടിയശേഷം നാടുവിട്ട്
കോഴിക്കോട്ടെത്തി.
അവിടെവെച്ച്
സ്വാതന്ത്ര്യസമരത്തില്‍
പങ്കുകൊണ്ടു.
പലതവണ
ജയില്‍വാസമനുഭവിച്ചു.
പ്രേമലേഖനം,
ബാല്യകാലസഖി,
പാത്തുമ്മയുടെ
ആട്,
ന്റുപ്പൂപ്പാക്കൊരാനേര്‍ണ്ടാര്‍ന്നു,
ശബ്ദങ്ങള്‍,
മാന്ത്രികപ്പൂച്ച,.
ആനവാരിയും
പൊന്‍കുരിശും,
താരാ
സ്‌പെഷ്യല്‍,
മതിലുകള്‍,
ജീവിത
നിഴല്‍പ്പാടുകള്‍,
അനുരാഗത്തിന്റെ
ദിനങ്ങള്‍ മുതലായവ പ്രധാന
നോവലുകളാണ്.
വിശപ്പ്,
വിശ്വവിഖ്യാതമായ
മൂക്ക്,
ശിങ്കിടി
മുങ്കന്‍ തുടങ്ങി നിരവധി
ചെറുകഥകള്‍ രചിച്ചു.
ബഷീര്‍
എഴുതിയ നാടകമാണ് കഥാബീജം.
'ഓര്‍മയുടെ
അറകള്‍'
അദ്ദേഹത്തിന്റെ
ആത്മകഥയാണ്.
തീക്ഷ്ണമായ
ജീവിതാനുഭവങ്ങളാണ് ബഷീറിനെ
ശക്തനായ കഥാകാരനാക്കിയത്.
1994 ജൂലായ്
അഞ്ചാം തീയതി മഹാനായ ആ കാഥികന്‍
കഥാവശേഷനായി.
No comments:
Post a Comment