2018-2019 അധ്യയനവര്‍ഷത്തെ ആദ്യ ക്ലാസ് പി.ടി.എ ജൂലൈ 5 ന് വിദ്യാലയത്തില്‍ നടക്കും എല്ലാവര്‍ക്കും സ്വാഗതം

Thursday, 13 April 2017

മലയാളികളുടെ വിഷു വീണ്ടുമെത്തി


കാലമിനിയുമുരുളും വിഷു വരും
വര്‍ഷം വരും തിരുവോണം വരും
പിന്നൊയോരോ തളിരിനും പൂ വരും കായ് വരും
അപ്പോളാരെന്നുമെന്തെന്നുമാര്‍ക്കറിയാം?
നമുക്കിപ്പൊഴീ ആര്‍ദ്രയെ
ശാന്തരായ് സൌമ്യരായെതിരേല്‍ക്കാം!
വരിക സഖീ, അരികത്ത് ചേര്‍ന്ന് നില്‍ക്കൂ,
പഴയൊരു മന്ത്രം സ്മരിക്കാം
അന്യോന്യം ഊന്നുവടികളായ് നില്‍ക്കാം



കാലമെത്രകഴിഞ്ഞാലും മലയാളിക്ക് മറക്കാനാവാത്ത കാര്‍ഷികോത്സവം - വിഷു പിന്നെയുമെത്തി. 
കണിക്കൊന്നകള്‍ എന്നേ ഒരുങ്ങിക്കഴിഞ്ഞു ഗൃഹാതുരതയുടെ കാര്‍ഷിക സംസ്കൃതിയെ വരവേല്‍ക്കാന്‍.  

വയലുകളും കുന്നുകളുമെല്ലാം റോഡ്പണിക്ക് പോയെങ്കിലും ഇനിയും നനവുവറ്റാത്ത ഇടങ്ങള്‍ ഇടനെഞ്ചിലുള്ള കാലത്തോളം നമുക്ക് മറക്കാതിരിക്കാം വിഷുവിനെ..
എല്ലാവര്‍ക്കും ഉളിയില്‍ ഗവ.യു.പി.സ്കൂളിന്റെ വിഷുദിനാശംസകള്‍...





Tuesday, 11 April 2017

വികസന സെമിനാര്‍

   
  സ്കൂളിന്റെ വികസന സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി മാറ്റിവെച്ച വിദ്യാലയവികസന സമിതി രൂപീകരണവും വികസന സെമിനാറും ഏപ്രീല്‍ 7 ന് വൈകുന്നേരം 3 മണിക്ക് വിദ്യാലയത്തില്‍ നടന്നു. നഗരസഭാ കൗണ്‍സിലര്‍ ശ്രീ. അബ്ദുറഹ്മാന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. സ്കൂള്‍ മാനേജ് മെന്റ് കമ്മറ്റി െചെയര്‍മാന്‍ ശ്രീ. ഷാജി അധ്യക്ഷനായിരുന്നു. സ്കൂള്‍ ഹെഡ്മാസ്റ്റര്‍ ശ്രീ. പി.വി.ദിവാകരന്‍ വിദ്യാലയ വികസന പദ്ധതികള്‍ പങ്കുവെച്ചു. പങ്കാളികള്‍ ചര്‍ച്ചയിലൂടെ അത് സമ്പുഷ്ടമാക്കി. ഇന്‍ഡോര്‍ സ്റ്റേഡിയം, കളിസ്ഥലം, ഹൈസ്കൂള്‍ അപ്ഗ്രഡേഷനം പശ്ചാത്തല സൗകര്യമൊരുക്കല്‍, ഉച്ചഭക്ഷണശാല, സ്മാര്‍ട്ട് ക്ലാസ് മുറികള്‍, കമ്പ്യൂട്ടര്‍ ലാബ്, പുതിയ ക്ലാസ് മുറികള്‍ തുടങ്ങിയ സാധ്യതകള്‍ ചര്‍ച്ച ചെയ്യപ്പെട്ടു. പ്രവര്‍ത്തനപദ്ധതി രൂപീകരിക്കാന്‍ ഹെഡ്മാസ്റ്ററെ ചുമതലപ്പെടുത്തി. വാര്‍ഡ് കൗണ്‍സിലര്‍ ചെയര്‍മാനും ഹെഡ്മാസ്റ്ററ്‍ കണ്‍വീനറുമായ വിദ്യാലയ വികസന സമിതിയുടെ രൂപീകരണവും നടന്നു. വിദ്യാലയത്തിന് അടിസ്ഥാന സൗകര്യവികസനത്തില്‍ ഏറെ മുന്നേറാന്‍ കൂട്ടായ ശ്രമമുണ്ടാകുമെന്ന ശുഭാപ്തി വിശ്വാസത്തോടെ വൈകുന്നേരം ആറ് മണിയോടെ സെമിനാറിന് സമാപനമായി.





വിട

   ഏഴാംതരത്തിലെ പഠനം പൂര്‍ത്തിയാക്കി കൂടുതല്‍ ഉയരങ്ങളിലേക്ക് കുതിക്കാനൊരുങ്ങുന്ന വിദ്യാര്‍ത്ഥികള്‍ക്ക് യാത്രയയപ്പ് നല്‍കി. കുട്ടികള്‍ അവരുടെ പ്രൈമറി വിദ്യാഭ്യാസ കാലത്തെ അനുഭവങ്ങള്‍ പങ്കുവെച്ചു. പരിപാടികള്‍ അവതരിപ്പിച്ചു. ഹെഡ്മാസ്റ്ററും സഹഅധ്യാപകരും  സംസാരിച്ചു. ഏറെ വികാരഭരിതമായ ചടങ്ങില്‍ അവരെ അവരാവാന്‍ സഹായിച്ച വിദ്യാലയമായി ഉളിയില്‍ യു.പി.സ്കൂളിനെ അടയാളപ്പെടുത്തി. കൂടുതല്‍ ഉയരങ്ങളിലേക്ക് കുതിക്കാനും നല്ല മനുഷ്യരായി സമൂഹത്തിന് നന്മകള്‍ നല്‍കാനും കഴിയട്ടെ എന്ന ആശംസയോടെ വിട. വിട. വിട






ഫോട്ടോയെടുപ്പിന് ശേഷം എല്ലാവരും വേദനയോടെ പ്രിയ കലാലയത്തോട് വിടപറഞ്ഞു.