2018-2019 അധ്യയനവര്‍ഷത്തെ ആദ്യ ക്ലാസ് പി.ടി.എ ജൂലൈ 5 ന് വിദ്യാലയത്തില്‍ നടക്കും എല്ലാവര്‍ക്കും സ്വാഗതം

Friday, 27 January 2017


ഒരു രാജ്യത്തിന്റെ പരമാധികാരം ജനങ്ങളിൽ നിഷിപ്തമായിരിക്കുകയും തിരഞ്ഞെടുക്കപ്പെടുന്ന പ്രതിനിധികൾ മുഖേന അത് വിനിയോഗിക്കുകയും ചെയ്യുന്ന ഭരണസമ്പ്രദായമാണ് റിപ്പബ്ലിക്. ഇത്തരം രാഷ്ട്രങ്ങൾ രാഷ്ട്രത്തലവനെ തിരഞ്ഞെടുക്കുകയും ഭരണഘടനാപ്രകാരം ഭരണം നിർവ്വഹിക്കുകയും ചെയ്യുന്നു. ഇന്ത്യ ഒരു പരമാധികാര റിപ്പബ്ലിക്കായി പ്രഖ്യാപിക്കപ്പെട്ട ദിവസമാണ് 1950 ജനവരി 26. റിപ്പബ്ലിക് ദിനാഘോഷത്തിലൂടെ ഈ ദിനത്തിന്റെ സ്മരണയാണ് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യമായ നാം പുതുക്കുന്നത്.

ഭാരതത്തിന്റെ 67-മത് റിപ്പബ്ലിക് ദിനം വിദ്യാലയത്തില്‍ സമുചിതമായി ആഘോഷിച്ചു. രാവിലെ 9.30 ന് അസംബ്ലി ചേര്‍ന്നു. ഹെഡ്മാസ്റ്റര്‍ ശ്രീ.പി.വി.ദിവാകരന്‍ പതാക ഉയര്‍ത്തി

പി.ടി.എ പ്രസിഡണ്ട്, മദര്‍ പി.ടി.എ പ്രസിഡണ്ട്, അധ്യാപകര്‍, അധ്യാപക വിദ്യാര്‍ത്ഥികള്‍, കുട്ടികള്‍ എന്നിവര്‍ റിപ്പബ്ലിക് ദിനാശംസകള്‍ നേര്‍ന്നു
 

 

 

 

 


   തുടര്‍ന്ന് കുട്ടികള്‍ക്കായുള്ള വിവിധ മത്സര പരിപാടികള്‍ നടന്നു. ഓരോ ക്ലാസിലെയും അ‍ഞ്ചുപേരടങ്ങുന്ന കുട്ടികളുടെ ഗ്രൂപ്പ് തയ്യാറാക്കിയ ചുമര്‍പത്രികകളുടെ പ്രദര്‍ശനം നടന്നു. പ്രീ-പ്രൈമറി, ഒന്ന്, രണ്ട് ക്ലാസുകളിലെ കുട്ടികള്‍ക്കായി ചിത്രരചനാ മത്സരവും നാലുമുതല്‍ ഏഴുവരെയുള്ള ക്ലാസുകളിലെ കുട്ടികള്‍ക്കായുള്ള കൊളാഷ് നിര്‍മ്മാണ മത്സരവും നടത്തി. തുടര്‍ന്ന് ദേശഭക്തി ഗാനാലാപന മത്സരവും പ്രസംഗ മത്സരവും നടത്തി





                    

   യു.പി.ക്ലാസുകളിലെ കുട്ടികള്‍ക്കായി ഇന്ത്യ നേരിടുന്ന വെല്ലുവിളികള്‍ എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള ലേഖന മത്സരവും നടത്തി. എല്ലാ പ്രവര്‍ത്തനങ്ങളിലും മികച്ച പങ്കാളിത്തം ഉണ്ടായിരുന്നു. അവസാനമായി നടത്തിയ മള്‍ട്ടി മീഡിയ ക്വിസ്- ഇന്ത്യ എന്റെ രാജ്യം ആവേശകരമായിരുന്നു. പിക്ചര്‍ റൗണ്ട്, ഓപ്ഷന്‍ റൗണ്ട്, ഓഡിയോ റൗണ്ട്, വീഡിയോ റൗണ്ട് എന്നിങ്ങനെ നാലു റൗണ്ടുകളിലായി നടന്ന മത്സരം ശ്രദ്ധേയമായിരുന്നു. എല്ലാ കുട്ടികള്‍ക്കും മധുരപലഹാര വിതരണവും നടത്തി. 

വികസന സെമിനാര്‍

    വിദ്യാഭ്യാസം ഭാവിയിലേക്കുള്ള നിക്ഷേപമാണ്. ഒരു സമൂഹം എങ്ങനെയാകണമെന്ന് തീരുമാനിക്കപ്പെടുന്നത് ആ സമൂഹത്തിന് ഇന്ന് നല്‍കുന്ന വിദ്യാഭ്യാസമാണ്. അതു കൊണ്ട് തന്നെയാണ് എല്ലാ സമൂഹങ്ങളും വിദ്യാഭ്യാസത്തിന് അതിയായ പ്രധാന്യം നല്‍കുന്നത്. ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളേക്കാള്‍ ഇക്കാര്യത്തില്‍ തെളിച്ചമുള്ള സമൂഹമായിരുന്നു നമ്മുടേത് എന്നതിനാലാണ് കേരളീയ മാതൃക എന്നത് നമുക്ക് അഭിമാനമായി മാറിയത്. വിദ്യാലയത്തിന്റെ വികസന കാഴ്ചപ്പാടുകള്‍ പൊതു സമൂഹവുമായി പങ്ക് വെക്കുക, സമൂഹത്തിന്റെ പിന്തുണ തേടുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് 2017 ജനുവരി 25 ന് വിദ്യാലയത്തില്‍ വികസന സെമിനാര്‍ സംഘടിപ്പിച്ചത്.


     സ്റ്റാഫ് സിക്രട്ടറി ശ്രീമതി സീനത്ത് ടീച്ചര്‍ ചടങ്ങില്‍ സ്വാഗതമാശംസിച്ചു. എസ്.എം.സി ചെയര്‍മാന്‍ ശ്രീ.കെ.എം.ഷാജി അധ്യക്ഷനായിരുന്നു. കൗണ്‍സിലര്‍ ശ്രീമതി. മറിയം ടീച്ചര്‍ സെമിനാറിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഹെഡ്മാസ്റ്റര്‍ ശ്രീ.പി.വി.ദിവാകരന്‍ മാസ്റ്റര്‍ വികസന രേഖ അവതരിപ്പിച്ചു. തുടര്‍ന്ന് വിപലമായ ചര്‍ച്ച നടന്നു


 

 

     പി.ടി.എ പ്രസിഡണ്ട് ശ്രീ. അബ്ദുള്‍ റഹ്മാന്‍, മുന്‍ പി.ടി.എ പ്രസിഡണ്ട് ശ്രീ.രാജന്‍, ശ്രീ.എം.അലി, ശ്രീ.സി.ടി.അബ്ദുള്ള, ശ്രീ. അബ്ദുള്‍ സത്താര്‍, ശ്രീ.ഷറഫുദ്ദീന്‍, ശ്രീ. എം.വി.അബ്ദുള്‍ റഹ്മാന്‍, ശ്രീ.സനല്‍കുമാര്‍, ശ്രീ.കെ.ടി.അബ്ദുള്‍ റഹ്മാന്‍ തുടങ്ങിയവര്‍ അവരുടെ വികസന കാഴ്ചപ്പാടുകളും വിദ്യാലയ അനുഭവങ്ങളും പങ്ക് വെക്കുകയും വിദ്യാലയത്തിന്റെ എല്ലാ വികസന ശ്രമങ്ങള്‍ക്കും സര്‍വ്വ പിന്തുണയും വാഗ്ദാനം ചെയ്തു. എസ്.എം.സി.ചെയര്‍മാന്‍ വികസന കാഴ്ചപ്പാടുകള്‍ ക്രോഡീകരിച്ചു. കൂടുതല്‍ പങ്കാളിത്തത്തോടെ വിപുലമായ യോഗം വിളിച്ചു ചേര്‍ക്കാനും യോഗത്തില്‍ ധാരണയായി. മദര്‍ പി.ടി.എ പ്രസിഡണ്ട് ശ്രീമതി.ശ്രീജയുടെ നന്ദി പ്രകാശനത്തോടെ സെമിനാര്‍ സമാപിച്ചു.

Wednesday, 11 January 2017

ഒത്തുപിടിക്കാം മുന്നേറാം..


     സമഗ്ര ഗുണമേന്മാ വിദ്യാലയ വികസനം യാഥാര്‍ത്ഥ്യമാക്കുന്നതിനുള്ള കൂട്ടായ ശ്രമത്തിലാണ് പൊതുവിദ്യാഭ്യാസ വകുപ്പും സര്‍വ്വശിക്ഷാ അഭിയാനും പ്രാദേശിക സര്‍ക്കാരുകളും. കുട്ടികളെ പഠന മികവിലേക്ക് നയിക്കുന്നതില്‍ വിദ്യാലയങ്ങള്‍ക്കൊപ്പം രക്ഷിതാക്കളും അണിചേരേണ്ടതുണ്ട്. ഇതില്‍ ക്ലാസ് പി.ടി.എകള്‍ക്കുള്ള പങ്ക് ബോധ്യപ്പെടുത്തിനായി നടപ്പിലാക്കുന്ന പ്രവര്‍ത്തന പദ്ധതിയാണ് ഒത്തുപിടിക്കാം മുന്നേറാം.


     അര്‍ദ്ധവാര്‍ഷിക മൂല്യനിര്‍ണയഫലങ്ങള്‍ രക്ഷിതാക്കളെ അറിയിക്കുന്നതിനൊപ്പം പഠനനേട്ടത്തിന് അവരുടെ സഹായം കൂടി തേടിക്കൊണ്ടുള്ളതായിരുന്നു ഇപ്രാവശ്യത്തെ ക്ലാസ് തല പി.ടി.എ കള്‍. വിദ്യാലയത്തില്‍ ക്ലാസ് തല പി.ടി.എ യോഗങ്ങളുടെ ഉദ്ഘാടനം വാര്‍ഡ് കൗണ്‍സിലര്‍ ശ്രീ.അബ്ദുള്‍ റഹ്മാന്‍ നിര്‍വ്വഹിച്ചു. പി.ടി.എ പ്രസിഡണ്ട് അധ്യക്ഷനായിരുന്നു. മറ്റ് പ്രവര്‍ത്തനങ്ങള്‍ക്ക് അതതു ക്ലാസിലെ കുട്ടികള്‍ തന്നെ നേതൃത്വം നല്‍കി. വിവിധ സെഷനുകളിലായി നടന്ന മറ്റ് പ്രവര്‍ത്തനങ്ങള്‍ക്ക് അധ്യാപകര്‍ നേതൃത്വം നല്‍കി. കുട്ടികളുടെ പ്രകടനങ്ങളും ഉണ്ടായിരുന്നു.







പരിശീലന മികവില്‍ ...



     പെണ്‍കുട്ടികളില്‍ ആത്മവിശ്വാസം വളര്‍ത്തുക ശാരീരകവും മാനസികവുമായ കരുത്ത് വര്‍ദ്ധിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെ സര്‍വ്വശിക്ഷാ അഭിയാന്റെ നേതൃത്വത്തില്‍ വിദ്യാലയത്തില്‍ ആരംഭിച്ച കളരി പരിശീലനം സമാപനത്തിലേക്ക്. 20 ദിവസ പരിശീലനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥിനികളുടെ കളരി പ്രകടനം അടുത്ത ദിവസങ്ങളില്‍ വിദ്യാലയത്തില്‍ നടക്കും.