2018-2019 അധ്യയനവര്‍ഷത്തെ ആദ്യ ക്ലാസ് പി.ടി.എ ജൂലൈ 5 ന് വിദ്യാലയത്തില്‍ നടക്കും എല്ലാവര്‍ക്കും സ്വാഗതം

Saturday, 17 November 2018

ശിശുദിന ആഘോഷം

ശിശുദിന ആഘോഷം

   കുട്ടികളുടെ ചാച്ചാജിയായ ജവഹർലാൽ നെഹ്റുവിന്റെ 129)o ജന്മദിനത്തിന്റെ ഭാഗമായി ഉളിയിൽ ഗവ:യു.പി സ്കൂളിൽ വിവിധ പരിപാടികൾ നടന്നു.

 രാവിലെ ചേർന്ന പ്രത്യേക അസംബ്ലിയിൽ ഹെഡ്മാസ്റ്റർ ശിശുദിന സന്ദേശം നൽകി.. 






                                                 


കുട്ടികൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു









തുടർന്ന ശുഭ്ര വസ്ത്രം ധരിച്ച കൊച്ചു കുട്ടികളുടെ ശിശുദിന റാലി അരങ്ങേറി. റാലിയിൽ നെഹ്റുവിന്റെ വേഷം ധരിച്ച കുട്ടികൾ അണിനിരന്നു. പ്ലക്കാർഡുകളും ചിത്രങ്ങളുമായി റാലിയിൽ കുട്ടികൾ അണിനിരന്നു.















പരിപാടികളിൽ രക്ഷിതാക്കളുടെ സജീവമായ പങ്കാളിത്തം ഉണ്ടായിരുന്നു..

പൂർവ്വ വിദ്യാർത്ഥി സംഗമം

പൂർവ്വ വിദ്യാർത്ഥി സംഗമം


  106 വ
ർഷം പാരമ്പര്യമുള്ള  ഉളിയിൽ ഗവ:യു.പി സ്കൂളിൽ പൂർവ്വ വിദ്യാർത്ഥികളുടെ സംഗമം നടന്നു. 
ഇരിട്ടി നഗരസഭ കൗൺസിലർ എം.പി.അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു


ഇ.കെ.മറിയം ടീച്ചർ അധ്യക്ഷത വഹിച്ചു


എം.വി.ചന്ദ്രൻ


കെ.അബ്ദുൽ ഖാദർ,ടി.പി.സുലൈഖ,
പ്രൊഫ.കെ.മൂസക്കുട്ടി

എ.സി.അബു


യു.കെ.അബ്ദുൽ ഖാദർ 

എന്നിവർ ആശംസകൾ അർപ്പിച്ചു.

വിവിധ കാലഘട്ടങ്ങളിൽ പഠനം നടത്തിയവർ അനുഭവങ്ങൾ പങ്ക് വെച്ചു. 
ഹെഡ്മാസ്റ്റർ പി.വി.ദിവാകരൻ മാസ്റ്റർ സ്വാഗതവും

 സി.എച്ച്.സീനത്ത് ടീച്ചർ നന്ദിയും പറഞ്ഞു. പ്രൊഫ.കെ.മൂസക്കുട്ടി ചെയർമാനും പി.പി.ശറഫുദ്ധീൻ കൺവീനറുമായ പൂർവ്വ വിദ്യാർത്ഥി സംഘടനക്ക് രൂപം നൽകി.

സി.വി.രാമൻ അനുസ്മരണം

സി.വി.രാമൻ അനുസ്മരണം
   
 പ്രശസ്ത ശാസ്ത്രജ്ഞ
  സി.വി.രാമന്റെ ജന്മദിനത്തിന്റെ ഭാഗമായി ഉളിയിൽ ഗവ:യു.പി സ്കൂളിൽ പ്രത്യേക അസംബ്ലി ചേർന്നു.




              ഹെഡ്മാസ്റ്റർ പി.വി.ദിവാകരൻ മാസ്റ്റർ രാമൻ അനുസ്മരണം നടത്തി.. 




ചടങ്ങിൽ സയൻസ് ക്ലബ്ബ് നിർമ്മിച്ച സോപ്പിന്റെ വിതരണോദ്ഘാടനം സ്കൂൾ ലീഡർ സജാദിന് നൽകി ഹെഡ്മാസ്റ്റർ നിർവഹിച്ചു. 

ഹെൽത്ത് ക്ലബ്ബിലേക്ക് സോപ്പുകൾ സംഭാവന ചെയ്തു.. ഹെൽത്ത് ക്ലബ്ബ് കൺവീനർ ലീന ടീച്ചർ ഏറ്റ്വാങ്ങി..

സോപ്പുകൾ നിർമ്മാണം

സോപ്പുകൾ നിർമ്മാണം


പഠന പ്രവർത്തനങ്ങളുടെ ഭാഗമായി ഏഴാം ക്ലാസിലെ കുട്ടികൾ സോപ്പുകൾ നിർമ്മിച്ചു.. ഹെഡ്മാസ്റ്റർ പി.വി.ദിവാകരൻ മാസ്റ്റർ സോപ്പ് നിർമ്മാണത്തെ കുറിച്ച് വിശദീകരിച്ചു. സീമ ടീച്ചർ, ശ്രീബ ടീച്ചർ എന്നിവർ നേതൃത്വം നൽകി.







കേരള പിറവി ആഘോഷം


കേരള പിറവി ആഘോഷം

   കേരള പിറവിയുടെ 62)o വാർഷികം വിവിധ പരിപാടികളോടെ ഉളിയിൽ ഗവ.യു.പി സ്കൂളിൽ ആചരിച്ചു.. രാവിലെ ചേർന്ന അസംബ്ലിയിൽ ഹെഡ്മാസ്റ്റർ പി.വി.ദിവാകരൻ മാസ്റ്റർ കേരള പിറവി സന്ദേശം നൽകി.. സി.എച്ച്.സീനത്ത് ടീച്ചർ കുട്ടികൾക്ക് കേരള പിറവി പ്രതിജ്ഞ ചൊല്ലി കൊടുത്തു.. 







വിദ്യാരംഗം കലാ സാഹിത്യവേദി തയ്യാറാക്കിയ കൊളാഷ് , 7 B യിലെ വിദ്യാർത്ഥികൾ തയ്യാറാക്കിയ കേരളപിറവി ദിന മാഗസിൻ എന്നിവയുടെ പ്രകാശനം ഹെഡ്മാസ്റ്റർ നിർവഹിച്ചു.. 






തുടർന്ന് സംഗീത നൃത്തം, സംഘഗാനം, പ്രസംഗം, എന്നിവ അരങ്ങേറി.. ക്വിസ്, ഉപന്യാസ രചന, കവിത രചന, ചിത്രരചന തുടങ്ങിയ മത്സരങ്ങൾ നടന്നു..






 തുടർന്ന് ചേർന്ന സ്റ്റാഫ് മീറ്റിങ്ങിൽ ഹെഡ്മാസ്റ്റർ സ്റ്റാഫ് അംഗങ്ങൾക്ക് പ്രതിജ്ഞ ചൊല്ലി കൊടുത്തു.. പ്രകൃതി സൗഹൃദമായ രീതിയിലായിരുന്നു ആഘോഷ പരിപാടി സംഘടിപ്പിച്ചത്...  ഫ്ലക്സ് ബാനറുകൾക്ക് പകരം എഴുതിയ ബാനറാണ് ഉപയോഗിച്ചത്..