അധ്യാപകദിനം
ഇന്ത്യയുടെ പ്രഥമ ഉപരാഷ്ട്രപതി ഡോ.രാധാകൃഷ്ണന്റെ ജന്മദിനമായ സെപ്തംബർ 5 അധ്യാപകദിനത്തിന്റെ ഭാഗമായി ഉളിയിൽ ഗവ.യു.പി സ്കൂളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു..
രാവിലെ നടന്ന പ്രത്യേക അസംബ്ലിയിൽ ഹെഡ്മാസ്റ്റർ ഇൻ ചാർജ് കമലാക്ഷി ടീച്ചർ അധ്യക്ഷത വഹിച്ചു..
സ്റ്റാഫ് സെക്രട്ടറി സീനത്ത് ടീച്ചർ
ലൈബ്രറി ഇൻ ചാർജ് ശ്രീബ ടീച്ചർ
മഞ്ജു ടീച്ചർ
അബ്ദുള്ള മാസ്റ്റർ
തുടങ്ങിയവർ സംസാരിച്ചു..
ചടങ്ങിൽ "എന്റെ ഗുരുനാഥൻ '' എന്ന കവിത ശ്രീ.രജീഷ് മാസ്റ്റർ ആലപിച്ചു...
വിദ്യാർത്ഥികളായ
ശ്രീനന്ദ
നിരൻ ചന്ദ്
എന്നിവർ സംസാരിച്ചു...
ഒന്നാം തരം വിദ്യാർത്ഥി ആഷ് മിത്ത് തന്റെ പിറന്നാൾ ആഘോഷം ഒഴിവാക്കി ആ സംഖ്യ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു..
ശേഷം വിവിധ ക്ലാസുകളിൽ വിദ്യാർത്ഥികൾ അധ്യാപകരുടെ വേഷമണിഞ്ഞ് ക്ലാസുകൾ കൈകാര്യം ചെയ്തു
No comments:
Post a Comment