ഭൂമിയുടെ അന്തരീക്ഷത്തിൽ ഓസോണിന്റെ (O3) അളവ് കൂടുതലുള്ള പാളിയാണ് ഓസോൺ പാളി . സൂര്യനിൽനിന്ന് വരുന്ന അൾട്രാവയലറ്റ് രശ്മികളിൽ 93-99% ഭാഗവും ഈ പാളി ആഗിരണം ചെയ്യുന്നു, ഭൂമിയിലുള്ള ജീവികൾക്ക് ഹാനികരമാകുന്നവയാണ് അൾട്രാവയലറ്റ് രശ്മികൾ.ഭൂമിയുടെ അന്തരീക്ഷത്തിലടങ്ങിയിരിക്കുന്ന ഓസോണിന്റെ 91% വും ഈ ഭാഗത്താണ് കാണപ്പെടുന്നത്. സ്ട്രാറ്റോസ്ഫിയെർ താഴ്ഭാഗത്തായാണ് ഇത് സ്ഥിതി ചെയ്യുന്നത്, ഏകദേശം ഭൂനിരപ്പിൽ നിന്ന് 10 മുതൽ 50 കി.മീറ്റർ ഉയരത്തിലാണ് ഈ പാളിയുടെ സ്ഥാനം, ഇതിന്റെ കനവും സ്ഥാനവും ഒരോ മേഖലയിലും വ്യത്യസ്തമാകാം. 1913 ഫ്രഞ്ച് ഭൗതികശാസ്ത്രഞ്ജന്മാരായ ചാൾസ് ഫാബ്രി, ഹെൻറി ബിഷൺ എന്നിവരാണ് ഇതിന്റെ സാന്നിദ്ധ്യം കണ്ടുപിടിച്ചത്.
സെപ്തംബർ 16 നാണ് ലോക ഓസോൺ ദിനമായി ആചരിക്കുന്നത്. 1988-ൽ ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലി യോഗത്തിലാണ് ഓസോൺ പാളി സംരക്ഷണദിനമായി പ്രഖ്യാപിച്ചത്. പാളിയുടെ സംരക്ഷണത്തിനായി 1987 സെപ്റ്റംബർ 16-ന് മോൺട്രിയൽ ഉടന്പടി ഒപ്പുവച്ചു. ഓസോൺ പാളിയിൽ സുഷിരങ്ങൾ സൃഷ്ടിക്കുന്ന രാസവസ്‌തുക്കളുടെ നിർമ്മാണവും ഉപയോഗവും കുറയ്‌ക്കുകയാണ് ഇതിന്റെ ഉദ്ദേശ്യം.
ഓസോൺ പാളിയുടെ നാശനം ഇപ്പോൾ മനുഷ്യൻ നേരിടുന്ന ഒരു പ്രധാന വിപത്തായി മാറിയിരിക്കുകയാണ്. നൈട്രസ് ഓക്സൈഡ്(NO), നൈട്രിക് ഓക്സൈഡ് (N2O), ഹൈഡ്രോക്സിൽ(OH), അറ്റോമിക ക്ലോറിൻ(Cl), ബ്രോമിൻ(Br) എന്നിവ ഓസോൺ പാളിയുടെ നാശനത്തിനു കാരണമാകുന്നു. മനുഷ്യ നിർമ്മിതങ്ങളായ ക്ലോറോഫ്ലൂറോ കാർബൺ(CFC),ബ്രോമോഫ്ലൂറോ കാർബൺ എന്നിവയാണ് ഇന്ന് ഓസോണിന് ഏറ്റവും വലിയ ഭീഷണിയായിരിക്കുന്നത്. അടുത്തായി ഹൈഡ്രോ ക്ലോറോഫ്ലൂറോ കാർബൺ ഇനത്തിൽ വരുന്ന വസ്തുക്കളും ഓസോൺ പാളിയുടെ നശീകരണത്തിനു കാരണമായി കണ്ടെത്തിയിട്ടുണ്ട്. ഇതുകൂടാതെ, മനുഷ്യരുടെ മറ്റു ചില പ്രവൃത്തികളും ഓസോൺ ഉണ്ടാവാൻ കാരണമാകുന്നുണ്ട്.നൈട്രജന്റെ ഓക്സൈഡുകൾ, കാർബൺ മോണോക്സൈഡ്, മീഥേൻ പോലത്തെ എളുപ്പത്തിൽ ബാഷ്പീകരിക്കുന്ന ചില ജൈവരാസവസ്തുക്കൾ എന്നിവ സൂര്യപ്രകാശത്തിന്റെ സാന്നിദ്ധ്യത്തിൽ പ്രതിപ്രവർത്തിക്കുന്പോഴാണ് ഓസോണുണ്ടാകുന്നത്. പ്രധാനമായി നഗരപ്രദേശങ്ങളിലാണ് ഇത്തരം രാസവസ്തുക്കൾ ഉണ്ടാകുന്നത്. എങ്കിലും,കിലോമീറ്ററുകൾ ദൂരെ വരെ ഇവ എത്തിച്ചേരാറുണ്ട്. ഇങ്ങനെയുണ്ടാകുന്ന ഓസോൺ “ഫോട്ടോക്കെമിക്കൽ സ്മോഗ്”(photochemical smog) എന്ന പേരിലറിയപ്പെടുന്ന വായുമലിനീകരണത്തിന് കാരണമാകാറുണ്ട്. ഓസോൺ ഒരു ഹരിതഗൃഹവാതകവുമാണ്. കൂടുതൽ ഓസോൺ അടങ്ങിയ വായു ശ്വസിക്കുന്നത് ശ്വാസകോശരോഗങ്ങൾക്ക് കാരണമാകാം.ആസ്ത്മ ഉള്ളവർക്ക് അസുഖം അധികരിക്കാൻ സാദ്ധ്യതയുണ്ട്. രക്തധമനികൾക്കും ഹൃദയത്തിനുപോലും പ്രശ്നങ്ങളുണ്ടാകാനും കാരണമാകുന്നു.
No comments:
Post a Comment