കളിയും ചിരിയുമായി അറിവിന്റെ ആദ്യാക്ഷരം നുകർന്ന് വിദ്യാലയത്തിന്റെ തിരുമുറ്റത്തേക്ക്.....
ഉളിയിൽ ഗവ.യു.പി സ്കൂളിലെ 2018-19 അധ്യായന വർഷത്തിലെ പ്രവേശനോത്സവം 2018 ജൂൺ 12ന് ആഘോഷപൂർവ്വം നടന്നു...
ഹെഡ്മാസ്റ്റർ ശ്രീ.പി.വി.ദിവാകരൻ മാസ്റ്ററുടെ സ്വാഗത ഭാഷണത്തോടെ ആരംഭിച്ച ചടങ്ങിൽ പി.ടി.എ പ്രസിഡന്റ് ശ്രീ.കെ.അബ്ദുൽ ഖാദർ അധ്യക്ഷത വഹിച്ചു..
ഇരിട്ടി നഗരസഭ കൗൺസിലർ ശ്രീ.എം.പി.അബ്ദുറഹിമാൻ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു..
വിദ്യാലയത്തിൽ നിന്ന് LSS-USS പരീക്ഷയിൽ വിജയം നേടിയവരെ ശ്രീമതി മറിയം ടീച്ചർ അനുമോദിച്ചു.. SSLC പരീക്ഷയിൽ എല്ലാ വിഷയത്തിലും A+ നേടിയ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥികളെ നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ ശ്രീ.പി.പി.ഉസ്മാനും അനുമോദിച്ചു.
സർക്കാർ എല്ലാ വിദ്യാർത്ഥികൾക്കും നൽകുന്ന സൗജന്യ യൂണിഫോമിന്റെ വിതരണ ഉദ്ഘാടനം കൌണ്ർസിലര്ർ ശ്രീമതി.ടി.കെ.ശരീഫ നിർവഹിച്ചു. 

ചടങ്ങിൽ പി.ടി.എ, എസ്.എം.സി, മദർ പി.ടി.എ ഭാരവാഹികൾ സംസാരിച്ചു. വിദ്യാലയത്തിൽ പുതുതായി ചേർന്ന കുരുന്നുകൾക്ക് കിറ്റുകൾ വിതരണം ചെയ്തു...
സ്റ്റാഫ് സെക്രട്ടറി ശ്രീമതി.സി.എച്ച്.സീനത്ത് ടീച്ചർ ചടങ്ങിന് നന്ദി രേഖപ്പെടുത്തി..
പി.ടി.എ യുടെ വകയായി വിദ്യാലയത്തിലെ മുഴുവൻ വിദ്യാർത്ഥികൾക്കും മധുര പലഹാര വിതരണവും നടന്നു.....
No comments:
Post a Comment