2018-2019 അധ്യയനവര്‍ഷത്തെ ആദ്യ ക്ലാസ് പി.ടി.എ ജൂലൈ 5 ന് വിദ്യാലയത്തില്‍ നടക്കും എല്ലാവര്‍ക്കും സ്വാഗതം

Saturday, 6 October 2018

കായികോത്സവം

   
     ഉളിയില്‍ ഗവ.യു.പി.സ്കൂളിലെ സ്കൂള്‍ തല കായികമേള സമാപിച്ചു. രണ്ടു ദിനങ്ങളിലായി നടന്ന മേളക്ക് തുടക്കമിട്ടുകൊണ്ട് വര്‍ണശബളമായ മാര്‍ച്ച് പാസ്റ്റ് നടന്നു. ഉളിയില്‍ ഗവ.യു.പി.സ്കൂളിന്റെ കരുത്തും ആത്മവിശ്വാസവും പ്രകടിപ്പിക്കുന്ന രീതിയിലായിരുന്നു മാര്‍ച്ച് പാസ്റ്റ്. മാര്‍ച്ച് പാസ്റ്റിനു മുമ്പായി ഹെഡ്മാസ്റ്റര്‍ ശ്രീ പി.വി.ദിവാകരന്‍ കായികമേളക്ക് തുടക്കം കുറിച്ചുകൊണ്ട് പതായ ഉയര്‍ത്തി. മാര്‍ച്ച് പാസ്റ്റില്‍ കായികതാരങ്ങളുടെ സല്യൂട്ട് അദ്ദേഹം സ്വീകരിച്ചു. മാര്‍ച്ച് പാസ്റ്റിനു ശേഷം കായികതാരങ്ങളെല്ലാവരും സ്പോര്‍ട്സ്മാന്‍ സ്പിരിറ്റോടെ പ്രവര്‍ത്തിക്കുമെന്ന് പ്രതിജ്ഞയെടുത്തു.




    എല്ലാ കുട്ടികളേയും ബ്ലു, ഗ്രീന്‍, റെഡ്, യെല്ലോ ഹൗസുകളാക്കിത്തിരിച്ചാണ് മത്സരപരിപാടികളില്‍ പങ്കെടുപ്പിച്ചിരുന്നത്.  എല്ലാ കുട്ടികള്‍ക്കും പങ്കാളിത്തം ഉറപ്പിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ നേരത്തെ പൂര്‍ത്തിയാക്കിയിരുന്നു. പ്രളയം കാരണം നിര്‍ജീവമായിപ്പോയ ഉപജില്ലാ മത്സരങ്ങളിലെ പങ്കാളിത്തം മറികടക്കാനുള്ള ശ്രമങ്ങളാണ് വിദ്യാലയം ഏറ്റെടുത്തത്.




   ഉളിയില്‍ ഗവ.യു.പി.സ്കൂളിലെ ജീവനക്കാരുടെ കൂട്ടായ്മയില്‍ ആവേശകരമായ പ്രകടനങ്ങളാണ് കായികതാരങ്ങള്‍ പുറത്തെടുത്തത്. കൂടുതല്‍ വേഗത്തിലും കൂടുതല്‍ ദൂരത്തിലും കൂടുതല്‍ ഉയരത്തിലും കൂടുതല്‍ ശക്തിയിലും തങ്ങളുടെ കായികപരമായ കഴിവുകള്‍ പുറത്തെടുക്കാന്‍ കുട്ടികള്‍ മത്സരിച്ചു. വൈകുന്നരത്തെ ചാറ്റല്‍മഴയെ കൂസാതെ മത്സരയിനങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സാധിച്ചു. കൂടുതല്‍ പോയിന്റുകള്‍ നേടാന്‍ ഓരോ ഗ്രൂപ്പും മത്സരിച്ചപ്പോള്‍ പോയിന്റുകളുടെ ഗ്രാഫ് മാറിമാറി വന്നു. ജയിച്ചതാരെന്നല്ല പങ്കാളിത്തം എത്രത്തോളമുണ്ടെന്നാണ് വിലയിരുത്തപ്പെട്ടത്.  വിജയികള്‍ക്ക് ആകര്‍ഷകമായ വരവേല്പാണ് നല്‍കിയത്. വിക്ടറി സ്റ്റാന്റില്‍ വെച്ച് മെഡലുകളും കിരീടവുമണിയിച്ച് അവര്‍ക്ക് ജീവിതത്തില്‍ മറക്കാന്‍ പറ്റാത്ത അനുഭവമാണ് പകര്‍ന്നു നല്‍കിയത്.



       കായികമേളയുടെ വിജയിത്തിനായി  അക്ഷീണം പ്രവര്‍ത്തിച്ച എല്ലാവരേയും വിദ്യാലയം അനുമോദിക്കുന്നു.

Friday, 5 October 2018

രക്ഷാകർതൃ ബോധവത്കരണ ക്ലാസ്

രക്ഷാകർതൃ ബോധവത്കരണ ക്ലാസ്
-------------------------------------------

    കേന്ദ്ര ഗവൺമെൻറിന്റെ പോഷൺ അഭിയാൻ പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ നടത്തപ്പെടുന്ന പോഷകാഹാര ബോധവത്കരണ ക്ലാസ് ഉളിയിൽ ഗവ.യു.പി സ്കൂളിൽ നടന്നു.


സംസ്ഥാന നൂൺ മീൽ ഓഫീസൽ ശ്രീ.പത്മരാജൻ ഉദ്ഘാടനം ചെയ്തു.


പി.ടി.എ പ്രസിഡന്റ് കെ.അബ്ദുൽ ഖാദർ അധ്യക്ഷത വഹിച്ചു.
ശ്രീ.ഗോവിന്ദൻ മാസ്റ്റർ പോഷകാഹാരങ്ങളെ സംബന്ധിച്ചും അപകടങ്ങളായ ഭക്ഷണ രീതികളെ കുറിച്ചും ക്ലാസെടുത്തു. 


മുൻസിപ്പൽ കൗൺസിലർ ശ്രീ.എം.പി.അബ്ദുറഹിമാൻ

 മദർ.പി.ടി.എ പ്രസിഡന്റ് ടി.പി.സുലൈഖ എന്നിവർ ആശംസകൾ നേർന്നു. ഹെഡ്മാസ്റ്റർ പി.വി.ദിവാകരൻ മാസ്റ്റർ സ്വാഗതവും 
 കെ.സരോജിനി ടീച്ചർ നന്ദിയും പറഞ്ഞു.



ഗാന്ധി ജയന്തി ക്വിസ്

ഗാന്ധി ജയന്തിയുടെ ഭാഗമായി ക്വിസ് മത്സരം സംഘടിപ്പിച്ചു...







UP വിഭാഗം വിജയികൾ

l - ജിതിൻ മോഹൻ VII A
II - നിരൻ ചന്ദ് VII B
III - ഫാത്തിമത്ത് നദ VII C




LP വിഭാഗം വിജയികൾ
l- തമന്ന തൻസീർ IV A
II - റിയ പ്രദീപ് IV A
III - ഫാത്തിമത്ത് ഹിബ lV B
വിജയികൾക്ക് അഭിനന്ദനങ്ങൾ

ഗാന്ധിജിയെ ഓര്ർക്കുമ്പോള്ർ

ഗാന്ധിജി- നാള്‍വഴികള്‍

1869 ഒക്ടോബര്‍ 2ന് ഗുജറാത്തിലെ പോര്‍ബന്ദറിലെ ഒരു വൈശ്യകുടുംബത്തില്‍ ജനനംഅച്ഛന്‍ കരംചന്ദ് ഗാന്ധിമാതാവ് പുത്‌ലി‌ബായ്.

1887 ല്‍ മെട്രിക്കുലേഷന്‍ പാസായി.

1883 ല്‍ കസ്തൂര്‍ബായെ വിവാഹം ചെയ്തു.

1885 ല്‍ പിതാവു മരിച്ചു. 1887 ല്‍ ബാരിസ്റ്റര്‍ പരീക്ഷയ്ക്കു പഠിക്കാനായി ഇംഗ്ളണ്ടിലേക്ക് കപ്പല്‍ കയറി.

1891 ല്‍ ബാരിസ്റ്റര്‍ പരീക്ഷ പാസായി തിരിച്ചു വന്നുരാജ്കോട്ടിലും പിന്നെ മുംബൈയിലും പ്രാക്ടീസ് ചെയ്തു.
ദക്ഷിണാഫ്രിക്കയില്‍ വ്യാപാരം നടത്തിയിരുന്ന അബ്ദുളള കമ്പനിക്കാര്‍ കേസ് വാദിക്കാന്‍ ക്ഷണിച്ചത് വഴിത്തിരിവായി.

1893ല്‍ ദക്ഷിണാഫ്രിക്കയിലേക്കു പോയി.

കറുത്തവര്‍ഗക്കാര്‍ക്കെതിരെ നടക്കുന്ന വര്‍ണവിവേചനം ശരിക്കും അനുഭവിച്ചറിഞ്ഞുഒരിക്കല്‍ തീവണ്ടിയില്‍ നിന്നും മറ്റൊരിക്കല്‍ കുതിരവണ്ടിയില്‍നിന്നും വലിച്ചു പുറത്തിറക്കപ്പെട്ടുഒരിക്കല്‍ തലപ്പാവ് അഴിച്ചുമാറ്റാന്‍ ആവശ്യപ്പെട്ടു. "കൂലിബാരിസ്റ്റര്‍എന്ന ആക്ഷേപത്തിനുപാത്രമായി.

1894 ല്‍ ദക്ഷിണാഫ്രിക്കയിലെ ഇന്ത്യാക്കാരുടെ അവകാശങ്ങള്‍ നേടിയെടുക്കാന്‍ മെയില്‍ നേറ്റാല്‍ ഇന്ത്യന്‍ കോണ്‍-ഗ്ര-സ് രൂപവല്‍ക്കരിച്ചു.

1896 ല്‍ ഇന്ത്യയിലെത്തി ഭാര്യയോടൊപ്പം ദക്ഷിണാഫ്രിക്കയിലേക്കു മടങ്ങി.

1901 ല്‍ ഇന്ത്യയിലെത്തി കല്‍ക്കത്ത കോണ്‍ഗ്രസില്‍ വളണ്ടിയറായിഗോപാലകൃഷ്ണഗോഖലെയുടെ ഉപദേശപ്രകാരം ഇന്ത്യയൊട്ടാകെ സഞ്ചരിച്ചു.

1902 ല്‍ വീണ്ടും ദക്ഷിണാഫ്രിക്കയില്‍ "ഇന്ത്യന്‍ ഒപ്പീനിയന്‍എന്ന പത്രമാരംഭിച്ചുസുലു യുദ്ധത്തില്‍ സേവനമനുഷ്ഠിച്ചു.

1906 ല്‍ ബ്രഹ്മചര്യം സ്വീകരിച്ചു.

1910 ല്‍ ടോല്‍സ്റ്റോയ് ഫാം സ്ഥാപിച്ചു.

1915 ല്‍ മഹാകവി ടാഗോര്‍ "മഹാത്മാഎന്ന് വിളിച്ചു ഗാന്ധിജിയെ ആദരിച്ചു.

1917 ല്‍ സബര്‍--തി ആശ്രമം സ്ഥാപിച്ചു.

1918 ല്‍ ചര്‍ക്കയില്‍ നൂല്‍നൂല്‍ക്കാനാരംഭിച്ചു.

1920 ല്‍ കുപ്പറയും തൊപ്പിയുമുപേക്ഷിച്ച് അര്‍ധനഗ്നനായ ഫക്കീറായി.

1922 ല്‍ നിസ്സഹകരണ പ്രസ്ഥാനത്തിന് നേതൃത്വം നല്‍കിയതിന് ആറുകൊല്ലം കഠിനതടവിനു വിധിച്ചു.ജയില്‍ ജീവിതകാലത്ത് "എന്‍െറ സത്യാന്വേഷണ പരീക്ഷകള്‍എഴുതി.

1929 ല്‍ 72 അനുയായികളോടെ ദണ്ഡിയാത്ര നടത്തി ഉപ്പുകുറുക്കി.
വൈക്കം സത്യാഗ്രഹംഗുരുവായൂര്‍ സത്യാഗ്രഹം എന്നിവയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു.

1935 ല്‍ വാര്‍ധയ്ക്കടുത്ത് സേവാശ്രമം സ്ഥാപിച്ചു.

1944 ല്‍ കസ്തൂര്‍ബാ അന്തരിച്ചു.

1947 ലെ ഇന്ത്യാ വിഭജനം അദ്ദേഹത്തെ വല്ലാതെ വേദനിപ്പിച്ചു.

1948 ജനുവരി 27 ന് ഗാന്ധിജിയുടെ പ്രാര്‍ത്ഥനാ യോഗത്തില്‍ ബിര്‍ളാഹൗസില്‍ ബോംബു പൊട്ടിയെങ്കിലും അപകടമുണ്ടായില്ല.

1948 ജനുവരി 30ന് നാഥുറാം വിനായക് ഗോഡ്സേയുടെ വെടിയേറ്റ് മരിച്ചു.