"ഒരുമിച്ചൊന്നായി മുന്നേറാം"
വിദ്യാലയ മികവ് കുട്ടികളുടെ അക്കാദമിക മികവ് തന്നെയാണ്. ഈ മികവ് ആര്‍ജ്ജിക്കണമെങ്കില്‍ കുട്ടികളോടൊപ്പം അധ്യാപകരും രക്ഷിതാക്കളും ഉണ്ടാവേണ്ടതുണ്ടി. കുട്ടികളുടെ മികവുകളും പരിമിതികളും അധ്യാപകരുമായി പങ്കുവെക്കാനുള്ള അവസരമാണ് ക്ലാസ് തല പി.ടി.എ യോഗങ്ങളില്‍ നടക്കുന്നത്.
ഉളിയിൽ ഗവ.യു.പി സ്കൂളിലെ ഈ വർഷത്തെ ആദ്യ ക്ലാസ് പി.ടി.എ യോഗം രണ്ട് ദിവസങ്ങളിലായി നടന്നു.. LKG മുതൽ 7)o ക്ലാസ് വരെയായി നടന്ന എല്ലാ യോഗങ്ങളിലും രക്ഷിതാക്കളുടെ നിറഞ്ഞ പങ്കാളിത്തം ഉണ്ടായി.. തങ്ങളുടെ മക്കളുടെ പഠന നിലവാരം മെച്ചപ്പെടുത്താനാവശ്യമായ നിർദ്ദേശങ്ങൾ അധ്യാപകരുമായി പങ്ക് വെച്ചു.
പൊതുവിദ്യാലയങ്ങളിലെ വിദ്യാര്‍ത്ഥികളെ ആത്മവിശ്വാസത്തോടെ ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യാനും ഇംഗ്ലീഷ് ഭാഷാ നൈപുണ്യം വികസിപ്പിക്കാൻ ലക്ഷ്യമിടുന്ന ‘ഹലോ ഇംഗ്ലീഷ്’ പദ്ധതി വിദ്യാലയത്തില്‍ വിജയകരമായി പൂര്‍ത്തിയായി. കുട്ടികളിൽ ആശയ വിനിമയശേഷി വളർത്തുക, ഒഴുക്കോടെ വായനക്കുള്ള അവസരമൊരുക്കുക, നാടകം, പ്രസംഗം, അഭിമുഖം തുടങ്ങിയ വിവിധ സങ്കേതങ്ങൾ ഉപയോഗിച്ച് ഭാഷയുടെ സർഗാത്മക തലത്തിലേക്ക് കുട്ടികളെ എത്തിക്കുക, നന്നായി എഴുതാനുള്ള ശീലം കൈവരിക്കുക എന്നിവയാണ് ഉദ്ദേശ്യം. വിദ്യാര്‍ത്ഥികള്‍ നേടിയ കഴിവുകളുടെ പ്രകടനം ക്ലാസ് പി.ടി.എ യെ മികവുറ്റതാക്കി.
No comments:
Post a Comment