2018-2019 അധ്യയനവര്‍ഷത്തെ ആദ്യ ക്ലാസ് പി.ടി.എ ജൂലൈ 5 ന് വിദ്യാലയത്തില്‍ നടക്കും എല്ലാവര്‍ക്കും സ്വാഗതം

Thursday, 17 May 2018

അഭിമാന വര്‍ഷം

   ഒരു വിദ്യാലയത്തിന്റെ ഏറ്റവും വലിയ  മികവ് അക്കാദമിക മികവ് തന്നെയാണ്. അക്കാദമിക മികവ് മാറ്റുരക്കുന്ന വേദിയാണ് മത്സര പരീക്ഷകള്‍. സംസ്ഥാന തലത്തില്‍ വിദ്യാഭ്യാസ വകുപ്പ് നേരിട്ട് നടത്തുന്ന എല്‍.എസ്.എസ്, യു.എസ്.എസ് പരീക്ഷകളിലെ വിജയം വിദ്യാലയത്തിന്റെ അക്കാദമിക മികവിനുള്ള സാക്ഷ്യപത്രമാണ്. 2017-2018 അക്കാദമിക വര്‍ഷത്തില്‍ 2 എല്‍.എസ്.എസ് വിജയികളേയും 5 യു.എസ്.എസ് വിജയികളേയും നേടിയെടുക്കാനായത് വിദ്യാലയത്തിന്റെ അക്കാദമിക മികവിന്റെ തെളിവാണ്. വിജയികളെയും അതിനവരെ പ്രാപ്തരാക്കിയ അധ്യാപകരേയും പിന്തുണ നല്‍കിയവരേയും ഞങ്ങള്‍ അനുമോദിക്കുന്നു. കൂടുതല്‍ മികവിലേക്ക് നയിക്കാന്‍ നിങ്ങളോരോരുത്തരുടെയും പിന്തുണ അഭ്യര്‍ത്ഥിക്കുന്നു.
                                  
                        എല്‍.എസ്.എസ് വിജയികള്‍
                        1. സഫ നസ്റിന്‍.കെ.കെ
                        2. അന്‍സാ ഫാത്തിമ പി.കെ

                       യു.എസ്.എസ് വിജയികള്‍
                         1. ഫാത്തിമ റസ്ല പി
                         2. നിരഞ്ജന പ്രസാദ്
                         3. സജ ഫാത്തിമ കെ
                         4. മിന്‍ഹ ടി.എം.പി
                         5. സിന്‍ജില കെ


അവധിക്കാലം അറിവിന്‍ കാലം

   വേനലവധി ആഘോഷിക്കാനും ആനന്ദിക്കാനുമാണ്. പുതിയ വേറിട്ട നല്ല അനുഭവങ്ങള്‍ കൂടി സ്വായത്തമാക്കാനും പാഠ്യ പദ്ധതിക്ക് പുറത്തുള്ള അറിവുകള്‍ ആര്‍ജിക്കാനും വിനിയോദിക്കുമ്പോഴാണ് അവധിക്കാലം സാര്‍ത്ഥകമാകുന്നത്. ഉളിയില്‍ ഗവ.യു.പി.സ്കൂളിലെ എല്ലാ കൂട്ടുകാര്‍ക്കും നല്ല അവധിക്കാലം ആശംസിക്കുന്നു. ക്ലാസ് തലത്തില്‍ തയ്യാറാക്കിയ അവധിക്കാല പ്രവര്‍ത്തനങ്ങള്‍ സൗകര്യപ്രദമായി പൂര്‍ത്തിയാക്കാനുള്ള നിര്‍ദ്ദേശങ്ങളും ഒപ്പം നല്‍കിയിട്ടുണ്ട്. ആറാം തരത്തിലെ കുട്ടികള്‍ക്കായുള്ള ഏതാനും പ്രവര്‍ത്തനങ്ങള്‍ താഴെ കൊടുക്കുന്നു.
  1. പത്ത് പുസ്തകങ്ങള്‍ എങ്കിലും വായിച്ച് ആസ്വാദനക്കുറിപ്പ് തയ്യാറാക്കുക
  2. ഇംഗ്ലീഷ് - പാഠപുസ്തകം/കഥ വായിച്ച് കുറിപ്പ് ഉണ്ടാക്കുക
  3. വായിച്ച/ അറിയാവുന്ന വാക്കുകള്‍ ക്രമീകരിച്ച് ഡിക്ഷ്ണറി തയ്യാറാക്കുക (200 വാക്കുകള്‍ എങ്കിലും)
  4. ഗുണനപ്പട്ടിക (2 മുതല്‍ 10 വരെ) നന്നായി പഠിക്കുക
  5. ഡയറി ശീലമാക്കുക
  6. സ്വന്തമായി ചിത്രം വരയല്‍, കഥ എഴുതല്‍, കവിത എഴുതല്‍, . . നടത്തുക
  7. എല്ലാ ദിവസവും പത്രം വായിക്കുക. ഇഷ്ടപ്പെട്ട വാര്‍ത്തകള്‍ എഴുതിവെക്കുക
  8. നന്നായി കളിക്കുക (വിയര്‍ക്കണം, വെയില്‍ അധികം കൊള്ളേണ്ട)
  9. മുതിര്‍ന്നവരുടെ സഹായത്തോടെ സൈക്കിള്‍, നീന്തല്‍, മരം കയറല്‍ പരിശീലിക്കുക
  10. സ്വന്തം പ്രദേശത്തെ വീടുകളെക്കുറിച്ചും ആളുകളെക്കുറിച്ചും മനസ്സിലാക്കുക
  11. കുടിവെള്ള ഉപയോഗം സംബന്ധിച്ച ലഘുപ്രോജക്റ്റുകള്‍ ചെയ്യുക
    * ഒരാള്‍ ഒരു ദിവസം ഉപയോഗിക്കുന്ന വെള്ളം എത്ര ‍?
    * നാട്ടിലെ പ്രധാന ജലസ്രോതസ്സുകള്‍ ?
    * നാട്ടിലെ ഏറ്റവും ആഴമുള്ള കിണര്‍ ?
    * വെള്ളം വറ്റിയ കിണറുകള്‍ എത്ര ? അവയുടെ ആഴം (പടവുകള്‍) എത്ര?
    * വറ്റാനുണ്ടായ കാരണം ?
    * കഴിഞ്ഞ 3 വര്‍ഷങ്ങള്‍ക്കുള്ളില്‍ ആഴം കൂട്ടിയ കിണറുകള്‍ എതെല്ലാം ? എത്ര ആഴം ?