2018-2019 അധ്യയനവര്‍ഷത്തെ ആദ്യ ക്ലാസ് പി.ടി.എ ജൂലൈ 5 ന് വിദ്യാലയത്തില്‍ നടക്കും എല്ലാവര്‍ക്കും സ്വാഗതം

Sunday, 15 October 2017

സ്വപ്ന സാഫല്യം

    വാക്കും ചോക്കുമെന്ന പഴയകാല അധ്യാപനരീതി ഇനി ഏറെക്കാലം തുടരാനാവില്ല. മള്‍ട്ടിമീഡിയ സാധ്യതകളും വാതില്‍പ്പുറപഠനങ്ങളും പ്രവര്‍ത്തനാധിഷ്ഠിത പഠനവുമായി നമ്മുടെ വിദ്യാലയങ്ങള്‍ വളരുകയാണ്. ഈ വളര്‍ച്ചയുടെ പിറകില്‍ സമൂഹം വിദ്യാലയത്തിന് കൂട്ടായുണ്ട്. പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായുള്ള സാമൂഹ്യ ഇടപെടല്‍ ഫലം കണ്ടതിന്റെ വിജയമാണ് വിദ്യാലയത്തിന് ലഭ്യമായ നവീകരിച്ച കമ്പ്യൂട്ടര്‍ ലാബും സയന്‍സ് ലാബും. ബഹു.പേരാവൂര്‍ എം.എല്‍.എ അഡ്വ.സണ്ണി ജോസഫ് പ്രാദേശിക വികസന ഫണ്ടില്‍ നിന്നും അനുവദിച്ച 3 കമ്പ്യൂട്ടറും ഒരു പ്രോജക്റ്ററും ലഭിച്ചു. ഒപ്പം ഗള്‍ഫ് ടെക് മാനേജിംഗ് ഡയരക്ടറും പൂര്‍വ്വവിദ്യാര്‍ത്ഥിയുമായ ശ്രീ.പി.കെ.അബ്ദുള്‍ റസാഖ് നല്‍കിയ 15 ഡസ്ക്ടോപ്പ്, 5 ലാപ്ടോപ്പ്, എല്‍.സി.ഡി. പ്രോജക്റ്റര്‍, കമ്പ്യൂട്ടര്‍ ടേബിള്‍, കസേരകള്‍ എല്ലാം ചേര്‍ന്നപ്പോള്‍ കമ്പ്യൂട്ടര്‍ ലാബ് സുസജ്ജമായി. ആഴ്യചില്‍ ഒരിക്കല്‍ തിങ്ങിക്കൂടി നടത്തിയ ഐ.ടി.പഠനം ഇനി രണ്ടു ദിവസം വിശാലമായ സൗകര്യത്തോടെ നടത്താന്‍ കഴിയും. ഐ.ടി.അധിഷ്ഠിത വിദ്യാഭ്യാസം ഇനി വിരല്‍ത്തുമ്പില്‍...

   വാര്‍ഡ് കൗണ്‍സിലര്‍ ശ്രീ. അബ്ദുറഹ്മാന്‍ അധ്യക്ഷനായ ചടങ്ങില്‍  നവീകരിച്ച കമ്പ്യൂട്ടര്‍ ലാബിന്റെ ഉദ്ഘാടനം ബഹു.എം.എല്‍.എ അഡ്വ.സണ്ണി ജോസഫ് നിര്‍വ്വഹിച്ചു. കമ്പ്യൂട്ടറുകളുടെ  വിതരണം ഗള്‍ഫ് ടെക് മേധാവി ശ്രീ. അബ്ദുള്‍ റസാഖ് പി.ടി.എ പ്രസിഡണ്ട് ശ്രീ.അബ്ദുള്‍ ഖാദറിന് വല്‍കി നിര്‍വ്വഹിച്ചു.   സര്‍വ്വശിക്ഷാ അഭിയാന്റെ ധനസഹായത്തോടെ നവീകരിച്ച സയന്‍സ് ലാബ് ഇരിട്ടി നഗര പിതാവ് ശ്രീ. പി.പി. അശോകന്‍ നിര്‍വ്വഹിച്ചു. ശ്രീ. കെ.വി.അബ്ദുള്‍ ഗഫൂര്‍  വിദ്യാലയത്തിലെ കുട്ടികള്‍ക്ക് ഉച്ചഭക്ഷണം  കഴിക്കാനായി സംഭാവനയായി നല്‍കിയ പാത്രങ്ങള്‍ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ശ്രീ.പി.പി.ഉസ്മാനില്‍ നിന്നും  മദര്‍.പി.ടി.എ പ്രസിഡണ്ട് ശ്രീമതി രജനി ഏറ്റുവാങ്ങി. 

   സര്‍വ്വശിക്ഷാ അഭിയാന്‍ ജില്ലാ പ്രോജക്റ്റ് ഓഫീസര്‍ ശ്രീ.പി.പി.പുരുഷോത്തമന്‍ മുഖ്യപ്രഭാഷണം നടത്തി. വാര്‍ഡ് കൗണ്‍സിലര്‍മാര്‍, പൗരപ്രമുഖന്മാര്‍, സ്കൂള്‍ ലീഡര്‍ കാര്‍ത്തിക തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. ഹെഡ്മസ്റ്റര്‍ ശ്രീ.പി.വി.ദിവാകരന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എസ്.എം.സി.ചെയര്‍മാന്‍ ശ്രീ.കെ.എ.ഷാജി സ്വാഗതവും സ്റ്റാപ് സിക്രട്ടറി ശ്രീമതി സീനത്ത് നന്ദിയും പറഞ്ഞു.
























എം.ആര്‍.വാക്സിനേഷന്‍

      രാജ്യത്തു നിന്നും മീസില്‍സ്, റൂബെല്ലാ രോഗങ്ങളെ തുടച്ചു നീക്കുക എന്ന ലക്ഷ്യത്തോടെ ദേശീയ തലത്തില്‍ നടപ്പിലാക്കുന്ന എം.ആര്‍ (മീസില്‍സ്, റൂബെല്ലാ) വാക്സിനേഷന്‍ പദ്ധതി വിദ്യാലയത്തില്‍ നടത്തി. ഇരിട്ടി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടര്‍മാരും മറ്റ് ആരോഗ്യ പ്രവര്‍ത്തകരും നേതൃത്വം നല്‍കിയ വാക്സിനേഷന്‍ പദ്ധതിയില്‍ വിദ്യാലയത്തിലെ 67 ശതമാനത്തോളം പേര്‍ പങ്കെടുത്തു. വാക്സിനേഷനെതിരായുള്ള കുപ്രചരണങ്ങളെ തള്ളിക്കളഞ്ഞാണ് ഈ നേട്ടം കൈവരിച്ചത്. സ്വയം സന്നദ്ധമായവര്‍ക്ക് മാത്രമാണ് വാക്സിനേഷന്‍ നല്‍കിയത്. വാക്സിനേഷന്‍ സ്വീകരിക്കാത്തവര്‍ക്ക് ഇരിട്ടി പി.എച്ച്.സിയില്‍ ഈ സേവനം വരും ദിവസങ്ങളില്‍ ലഭ്യമാണ്.




നമ്മുടെ താരം

ഉപജില്ലാ കായികമേളയില്‍ ലോംഗ്ജമ്പ് ഇനത്തില്‍ സബ്ജൂനിയര്‍ വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടിയ പി.കെ.റസ്ലക്ക് അഭിനന്ദനങ്ങള്‍

Monday, 2 October 2017

ഗാന്ധിജയന്തി

     


    രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ 149  മത് ജന്മദിനം അഹിംസാദിനമായി ലോകമെങ്ങും വിവിധ പരിപാടികളോടെ സേവന ദിനമായി ആഘോഷിച്ചു. വിദ്യാലയത്തില്‍ പ്രത്യേക അസംബ്ലി ചേര്‍ന്ന് ഹെഡ്മാസ്റ്റര്‍ അഹിംസാദിന സന്ദേശം നല്‍കി. എസ്.എം.സി ചെയര്‍മാന്‍ ശ്രീ. ഷാജി, പി.ടി.എ പ്രസിഡണ്ട് ശ്രീ. അബ്ദുള്‍ ഖാദര്‍ എന്നിവര്‍ സംസാരിച്ചു. സ്കൂള്‍ ലീഡര്‍ കാര്‍ത്തിക ഗാന്ധി അനുസ്മരണം നടത്തി. തുടര്‍ന്ന് വിദ്യാലയവും പരിസരവും ശുചിയാക്കി. ഗാന്ധി ക്വിസ് നടത്തി. മധുര പലഹാര വിതരണവും നടന്നു. വിവിധ ക്ലാസുകള്‍ തയ്യാറാക്കിയ ചുമര്‍പത്രികകളുടെ പ്രകാശനവും നടന്നു.








യു.പി.ക്വിസ് ഒന്നാം സ്ഥാനം

ജിതിന്‍.എം & നിരന്‍ചന്ദ്

രണ്ടാം സ്ഥാനം

സിന്‍ജില & കാര്‍ത്തിക

മൂന്നാം സ്ഥാനം

നിരഞ്ജന പ്രസാദ് & ശ്രീഷ്മ

എല്‍.പി വിഭാഗം 
ഒന്നാം സ്ഥാനം

അനന്യ & അന്‍സ

രണ്ടാം സ്ഥാനം

നന്ദന & ശ്രിയ

മൂന്നാം സ്ഥാനം